'കലാരംഗത്തെ ജാതി-വർണ വിവേചനം എത്ര ശക്തവും ലജ്ജാഹീനവുമാണ്' കെ സച്ചിദാനന്ദൻ

മോഹിനിയാട്ടം കലാകാരൻ ആർ എൽ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപത്തെയും കർണ്ണാട്ടിക് സംഗീതജ്ഞൻ ടി എം കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്കാരം നൽകുന്നതിനെ എതിർത്ത രഞ്ജനി, ഗായത്രി എന്നീ ഗായികമാരുടെ നിലപാടിനെയും വിമർശിച്ച് സച്ചിദാനന്ദൻ

dot image

കൊച്ചി: ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിൽ രൂക്ഷ വിമർശനവുമായി കവി കെ സച്ചിദാനന്ദൻ. 'ജാതി-വർണ വിവേചനം കേരളത്തിലെ കലാരംഗത്ത് എത്ര ശക്തവും ലജ്ജാഹീനവുമായി നിലനിൽക്കുന്നു എന്ന് കാണിക്കുന്നതാണ് സത്യഭാമയുടെ പരാമർശമെന്നാണ് ആദ്ദേഹം പറഞ്ഞിരിക്കുന്നത്. കർണ്ണാട്ടിക് സംഗീതജ്ഞൻ ടി എം കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്കാരം നൽകുന്നതിനെ എതിർത്തവർക്കെതിരെയും അദ്ദേഹം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

'ഇപ്പോൾത്തന്നെ നടന്ന രണ്ടു സംഭവങ്ങൾ നമ്മുടെ സമൂഹം എവിടെ നിൽക്കുന്നു എന്ന് തുറന്നു കാണിക്കുന്നുണ്ട്. ഒന്ന്, പ്രശസ്ത മോഹിനിയാട്ടം കലാകാരൻ ആർ എൽ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതീയമായ, നിറവും തൊഴിലും പറഞ്ഞുളള അധിക്ഷേപം, മറ്റൊന്ന് പ്രസിദ്ധ കർണ്ണാട്ടിക് സംഗീതജ്ഞൻ ടി എം കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്കാരം നൽകുന്നതിനെ എതിർത്ത് രഞ്ജനി, ഗായത്രി എന്നീ പ്രസിദ്ധ ഗായികമാർ ഉൾപ്പെടെ പലരും മദ്രാസ് മ്യൂസിക് അക്കാദമിയുടെ ചടങ്ങിൽ നിന്ന് വിട്ടു നില്ക്കുന്നത്. ആദ്യത്തേത് ജാതി-വർണ വിവേചനം കേരളത്തിൽ കലാരംഗത്ത് പോലും എത്ര ശക്തവും ലജ്ജാഹീനവുമായി നിലനിൽക്കുന്നു എന്ന് കാണിക്കുന്നു. രണ്ടാമത്തേത് ക്ലാസ്സിക്കൽ സംഗീതത്തെ തമിഴ് ബ്രാഹ്മണരുടെ കുത്തകയിൽ നിന്നു മോചിപ്പിച്ച് ജനകീയമാക്കാനുള്ള ശ്രമങ്ങളെയും ഒപ്പം ജാതിവിരുദ്ധമായിരുന്ന പെരിയോർ പ്രസ്ഥാനത്തോടുള്ള കൃഷ്ണയുടെ ആഭിമുഖ്യത്തെയും എടുത്തു കാട്ടി കൃഷ്ണയെയും സംഗീതത്തിൻ്റെ സാർവ്വ ലൗകികതയെയും ഒന്നിച്ച് റദ്ദാക്കാൻ ശ്രമിക്കുന്നു . ഈ സന്ദർഭത്തിൽ ആർ എൽ വി രാമകൃഷ്ണൻ്റെയും ടി എം കൃഷ്ണയുടെയും കൂടെനിൽക്കുവാൻ കലാലോകം ബാദ്ധ്യസ്ഥമാണ്' എന്നാണ് സച്ചിദാനന്ദൻ പറഞ്ഞിരിക്കുന്നത്.

അധിക്ഷേപം ആവര്ത്തിച്ച് സത്യഭാമ; സൗന്ദര്യം ഇല്ലാത്തവര് മോഹിനിയാട്ടം കളിക്കേണ്ട

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. 'മോഹിനിയായിരിക്കണം മോഹിയാട്ടം കളിക്കേണ്ടത്. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില് സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാൽ സഹിക്കില്ലെന്നും' സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആർഎൽവി രാമകൃഷ്ണന് രംഗത്തെത്തുകയായിരുന്നു. സത്യഭാമക്കെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രൂക്ഷ ഭാഷയിൽ പ്രതികരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us