മലപ്പുറം: കേന്ദ്രസര്ക്കാരിനെതിരെ വിമര്ശനവുമായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്രധനമന്ത്രി നിര്മ്മലാ സീതാരാമന്റെ ഭര്ത്താവുമായ ഡോ. പരകാല പ്രഭാകര്. ലോകത്തെ ഏറ്റവും വലിയ തട്ടിപ്പാണ് ഇക്ടറല് ബോണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ തകര്ക്കാനാണ് പൗരത്വ ബില്ലെന്നും ഡോ. പരകാല പ്രഭാകര് റിപ്പോര്ട്ടറിനോട് പറഞ്ഞു.
ഇലക്ടറല് ബോണ്ട് തിരഞ്ഞെടുപ്പില് പ്രതിഫലിക്കും. രാജ്യത്തെ ജനങ്ങളും ബിജെപിയും തമ്മിലാണ് പോരാട്ടം. ബിജെപിക്ക് ഭരണമില്ലാത്ത കേരളം ഉള്പ്പടെയുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം സാമ്പത്തിക വിവേചനം കാട്ടുന്നു. ഫിനാന്സ് കമ്മീഷന് റൂള്സ് പ്രകാരമാണ് പ്രവര്ത്തിക്കുന്നതെന്ന് കേന്ദ്രം പറയുന്നു. സംസ്ഥാനങ്ങളില് നിന്ന് കേന്ദ്രം വലിയ തോതില് സെസും സര്ചാര്ജും പിരിക്കുന്നുണ്ട്. സെസും സര്ചാര്ജും നികുതി വിഭാഗത്തില് വരുന്നതല്ല. 40 ലക്ഷം കോടി രൂപയ്ക്ക് അടുത്ത് പിരിക്കുന്നുണ്ട്. അത് ഉപകാരപ്പെടുന്ന സംസ്ഥാനങ്ങള്ക്ക് നല്കാന് കേന്ദ്രത്തിന് കഴിയുമെന്നും പരകാല പ്രഭാകര് പറഞ്ഞു.
രാജ്യത്തെ തകര്ക്കാനാണ് പൗരത്വ ബില്ലെന്നും അദ്ദേഹം വിമര്ശിച്ചു. പൗരത്വത്തെ പുനര്നിര്ണയിക്കാനുള്ള ബിജെപിയുടെ ആദ്യപടിയാണ് പൗരത്വബില്. മതത്തിന്റെ അടിസ്ഥാനത്തില് അല്ല പൗരത്വം നല്കേണ്ടതെന്ന് ഭരണഘടന പറയുന്നുണ്ട്. പൗരത്വം കണക്കാക്കാന് മതം മാനദണ്ഡമാക്കുന്നത് അപകടകരമാണെന്നും ഡോ. പരകാല പ്രഭാകര് ചൂണ്ടിക്കാട്ടി.
സിസോദിയ മുതല് കെജ്രിവാള് വരെ; മദ്യനയ കേസില് അറസ്റ്റിലായ പ്രമുഖ നേതാക്കള്