യുവതിയെ പീഡിപ്പിച്ച കേസ്: മുന് സര്ക്കാര് അഭിഭാഷകന് പി ജി മനുവിന് ജാമ്യം

അന്വേഷണം പൂര്ത്തിയാക്കിയ സാഹചര്യത്തിലാണ് കോടതി പി ജി മനുവിന് ജാമ്യം അനുവദിച്ചത്

dot image

കൊച്ചി: നിയമോപദേശം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില് മുന് സര്ക്കാര് അഭിഭാഷകന് പി ജി മനുവിന് ജാമ്യം. ഹൈക്കോടതി സിംഗിള് ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്ത്തിയാക്കിയ സാഹചര്യത്തിലാണ് കോടതി പി ജി മനുവിന് ജാമ്യം അനുവദിച്ചത്. കര്ശന ഉപാധികളോടെയാണ് ജാമ്യം.

ഹൈക്കോടതിയും സുപ്രീം കോടതിയും പിജി മനുവിന്റെ മുന്കൂര് ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. സുപ്രീം കോടതി പത്ത് ദിവസത്തിനകം ഹാജരാകാന് ആവശ്യപ്പെട്ടതിന് പിന്നാലെ ഇയാള് എറണാകുളം പുത്തന്കുരിശ് പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.

2018ല് നടന്ന പീഡന കേസില് ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്. നിയമസഹായം നല്കാനെന്ന പേരില് യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസില് വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

മാനസികമായി തകര്ന്ന പെണ്കുട്ടി വീട്ടുകാരോട് ആദ്യം പീഡന വിവരം പറഞ്ഞിരുന്നില്ല. പിന്നീട് ഒക്ടോബര് ഒന്പതിനും പത്തിനും പീഡനം നടന്നുവെന്നും യുവതി ആലുവ റൂറല് എസ്പിക്ക് നല്കിയ പരാതിയില് പറയുന്നു. ബലമായി പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങള് മൊബൈല് ഫോണില് പകര്ത്തിയതായും യുവതി പൊലീസിന് മൊഴി നല്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ ടി ആക്ട് അടക്കമുള്ള വകുപ്പുകള് ചുമത്തി പിജി മനുവിനെതിരെ കേസടുത്തത്. പൊലീസില് പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ട് മനു സമ്മര്ദം ചെലുത്തിയതായും പിന്നീട് രമ്യമായി പരിഹരിക്കാമെന്ന് ആവശ്യപ്പെട്ടതായും യുവതിയുടെ അഭിഭാഷക വെളിപ്പെടുത്തിയിരുന്നു.

dot image
To advertise here,contact us
dot image