തോട്ടപ്പളളിയില് കോടികളുടെ തുറമുഖം കാഴ്ചവസ്തു, വള്ളങ്ങൾ അടുക്കുന്നില്ല; പ്രതിഷേധിച്ച് തൊഴിലാളികള്

പൊഴിമുഖം മണലടിഞ്ഞു കയറിയതിനാൽ വലിയ വള്ളങ്ങൾക്ക് തുറമുഖത്തേക്ക് കടക്കാൻ കഴിയുന്നില്ല.

dot image

ആലപ്പുഴ: കോടികൾ ചെലവഴിച്ചു നിർമിച്ച ആലപ്പുഴ തോട്ടപ്പളളി മത്സ്യബന്ധന തുറമുഖം വെറും കാഴ്ചവസ്തുവായി. മേഖലയിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനപ്പെടേണ്ട തുറമുഖത്തിനാണ് ഈ ദുരവസ്ഥ. പൊഴിമുഖം മണലടിഞ്ഞു കയറിയതിനാൽ വലിയ വള്ളങ്ങൾക്ക് തുറമുഖത്തേക്ക് കടക്കാൻ കഴിയുന്നില്ല. കഴിഞ്ഞ ദിവസം പുറക്കാട്, പുന്തല ഭാഗങ്ങളിൽ കടൽ ഉൾവലിഞ്ഞപ്പോൾ വള്ളങ്ങൾ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാൻ തൊഴിലാളികൾ ഏറെ പണിപ്പെട്ടു.

സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു, ഫേസ്ബുക്ക് തെളിവ്: തോമസ് ഐസകിനെിരെ പരാതി നല്കി യുഡിഎഫ്

മദ്രാസ് ഐഐടിയുടെ പഠന റിപ്പോർട്ട് പ്രകാരം നിർമിച്ച ഹാർബറിനാണ് ഈ ദുരവസ്ഥ. പൊഴിമുഖത്ത് അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ തുടക്കത്തിൽ ഐആർഇയ്ക്ക് അനുമതി നൽകിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് പിന്നീട് വിവാദമായ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം ആരംഭിച്ചത്. മണലെടുത്ത് ഐആർഇയും സ്വകാര്യ കമ്പനിയും ലാഭം ഉണ്ടാക്കിയപ്പോൾ ഹാർബർ മണലൂറ്റ് കേന്ദ്രമായി മാറിയെന്നും ഹാർബറിന് വടക്കുളള പുലിമുട്ട് നിർമാണം പൂർത്തിയാകാതെ പ്രശ്നപരിഹാരമുണ്ടാകില്ല എന്നുമാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

15 കോടിയോളം രൂപ ചെലവിട്ട് നിർമ്മിച്ച തോട്ടപ്പളളി മത്സ്യബന്ധന തുറമുഖം ഈ മേഖലയിലെ മത്സ്യത്തൊഴിലാഴിലാളികളുടെ വലിയ പ്രതീക്ഷയായിരുന്നു.1987ൽ ഫിഷ് ലാൻറിങ്ങ് സെൻററായി തുടങ്ങി 91ൽ നിർമാണം പൂർത്തിയാക്കിയ പദ്ധതി 2011ലാണ് ഫിഷിങ്ങ് ഹാർബറായി മാറ്റിയത്. ഹാർബർ പ്രവർത്തനം തുടങ്ങി 3 വർഷം പിന്നിട്ടപ്പോൾ തന്നെ പ്രവർത്തന രഹിതമായി. പൊഴിമുഖത്ത് മണലടിഞ്ഞു കയറിയതോടെ തുറമുഖത്ത് മണൽനിറഞ്ഞു. ഇതോടെ വലിയ വളളങ്ങൾക്ക് തുറമുഖത്ത് കടക്കാൻ കഴിയാതായി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us