'സ്പീക്കറിന്റെ ഒരു വോട്ട്': തലശ്ശേരിയിലെത്തി എൻ ഷംസീറിനോട് വോട്ട് ചോദിച്ച് ഷാഫി പറമ്പിൽ

എ എൻ ഷംസീർ പ്രതിനിധീകരിക്കുന്ന തലശ്ശേരി നിയമസഭാ മണ്ഡലം വടകര ലോക്സഭാ മണ്ഡലത്തിന് കീഴിലാണ്

dot image

തലശ്ശേരി: നിയമസഭാ സ്പീക്കർ എ എൻ ഷംസീറിനോട് വോട്ടഭ്യർഥിച്ച് യുഡിഫ് വടകര മണ്ഡലം സ്ഥാനാർഥി ഷാഫി പറമ്പിൽ. തലശ്ശേരിയിൽ പ്രചാരണത്തിന് എത്തിയതായിരുന്നു ഷാഫി പറമ്പിൽ. നഗരസഭാ കാര്യാലയത്തിൽ സ്പീക്കർ എ എൻ ഷംസീർ ഉണ്ടെന്നറിഞ്ഞ ഷാഫി നേരിട്ടെത്തി. കുശലാന്വേഷണങ്ങൾക്ക് ശേഷം മണ്ഡലത്തിലെ തൻ്റെ വോട്ടർ കൂടിയായ സ്പീക്കറോടും നഗരസഭാ അധ്യക്ഷയോടും ഷാഫി വോട്ടഭ്യർഥിച്ചു. എ എൻ ഷംസീർ പ്രതിനിധീകരിക്കുന്ന തലശ്ശേരി നിയമസഭാ മണ്ഡലം വടകര ലോക്സഭാ മണ്ഡലത്തിന് കീഴിലാണ്.

2016 ൽ തലശ്ശേരിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച എ എൻ ഷംസീറിന് 70741 വോട്ട് നേടാൻ കഴിഞ്ഞിരുന്നു. അന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന എ പി അബ്ദുള്ളക്കുട്ടിക്ക് ലഭിച്ചത് 36624 വോട്ടുമാണ്. 34117 ന്റെ ഭൂരിപക്ഷം ഷംസീറിന് നേടാനായി. എന്നാൽ തൊട്ടുപിന്നാലെ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തലശ്ശേരി മണ്ഡലത്തിൽ നിന്ന് സിപിഐഎം സ്ഥാനാർത്ഥി പി ജയരാജന് 65401 വോട്ട് മാത്രമാണ് നേടാനായത്. എതിർ സ്ഥാനാർത്ഥി കെ മുരളീധരൻ 53932 വോട്ടും നേടി. ഷംസീറിന്റെ 34117 ന്റെ ഭൂരിപക്ഷം 2019ൽ തലശ്ശേരിയിൽ മൂന്നിലൊന്നായി കുറയുകയും ചെയ്തിരുന്നു.

മുൻ മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെ കെ ശൈലജയാണ് വടകരയിൽ സിപിഐഎം സ്ഥാനർത്ഥി. കെ മുരളീധരന്റെ സിറ്റിങ് മണ്ഡലമായ വടകരയിലേക്ക് പാലക്കാട് എംഎൽഎയായ ഷാഫിയെ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. ആദ്യം മത്സരിക്കാന താത്പര്യം കാണിക്കാതിരുന്ന ഷാഫി പറമ്പിൽ പിന്നീട് മണ്ഡലത്തിലെ പ്രചാരണങ്ങളിൽ സജീവമായി. തലശ്ശേരി, കൂത്തുപ്പുറമ്പ, വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് വടകര ലോക്സഭാ മണ്ഡലം.

സത്യഭാമ ബിജെപി അംഗം, അംഗത്വം സ്വീകരിക്കുന്ന പോസ്റ്റ് മുക്കി ബിജെപി?; കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us