ആർഎൽവി രാമകൃഷ്ണന് എതിരായ പരാമർശം സംഘപരിവാർ അജണ്ട, പാപക്കറ കഴുകി കളയാൻ കഴിയില്ല: കെ മുരളീധരൻ

ഇത്തരം പരാമർശത്തിലെല്ലാം സംഘപരിവാർ അജണ്ട കാണാൻ കഴിയും. കുടുംബക്ഷേത്രത്തിലെ നൃത്തത്തിന് ക്ഷണിച്ചത് കൊണ്ടൊന്നും ഇതിൻറെ പാപക്കറ കഴുകി കളയാൻ കഴിയില്ലെന്നും മുരളീധരൻ

dot image

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണന് എതിരായ സത്യഭാമയുടെ പരാമർശം തന്നെ അത്ഭുതപ്പെടുത്തിയെന്ന് തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. സത്യഭാമയെ പോലെയുള്ള ഒരു കലാകാരിയുടെ മനസ്സ് ഇത്രയും വികൃതമാണെന്ന് ഇപ്പോഴാണ് അറിയുന്നത്.
ഇത്തരം മനസ്സ് കേരളത്തിൽ വിലപ്പോകില്ല.
വംശീയ പരാമർശങ്ങളെ എല്ലാവരും ഒറ്റക്കെട്ടായി എതിർക്കണമെന്നും മുരളീധരൻ പറഞ്ഞു.

ഇത്തരം പരാമർശത്തിലെല്ലാം സംഘപരിവാർ അജണ്ട കാണാൻ കഴിയും. കുടുംബക്ഷേത്രത്തിലെ നൃത്തത്തിന് ക്ഷണിച്ചത് കൊണ്ടൊന്നും ഇതിൻറെ പാപക്കറ കഴുകി കളയാൻ കഴിയില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

കെജ്രിവാളിൻ്റെ അറസ്റ്റിനെതിരെയും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ കെജ്രിവാളിനെതിരെ നടപടി സ്വീകരിക്കുന്നത് തെറ്റായ സമീപനമാണെന്ന് മുരളീധരൻ പറഞ്ഞു. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ഇതിനെതിരെ ശക്തമായ സമരത്തിനിറങ്ങുമെന്നും മുരളീധരൻ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കെ മുരളീധരൻ രൂക്ഷ വിമർശനം നടത്തി. കേരളത്തിലെ ബിജെപിയുടെ പതിപ്പാണ് പിണറായി വിജയൻ. ഒരു യോഗത്തിൽ പോലും മോദിയെ കുറിച്ച് ഒരക്ഷരം പിണറായി മിണ്ടാറില്ല. രാഹുൽഗാന്ധിയെ മാത്രമാണ് വിമർശിക്കാറുള്ളത്.

സംഘപരിവാർ മനസ്സുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. രാജസ്ഥാനിൽ കോൺഗ്രസിന്റെ ഔദാര്യത്തിൽ മത്സരിക്കുന്ന പാർട്ടിയുടെ കേരളത്തിലെ ജൽപ്പനങ്ങൾ ആരും മുഖവിലക്കെടുക്കില്ല. അത്രയ്ക്ക് വിരോധം പിണറായിക്ക് ഉണ്ടെങ്കിൽ കോൺഗ്രസ് പിന്തുണയോടെയുള്ള മത്സരം വേണ്ട എന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കണം. അല്ലാതെ ഇവിടെ വന്ന് പിച്ചും പേയും പറയുകയല്ല വേണ്ടത് എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us