തിരുവനന്തപുരം: സിഎംആര്എല് മാസപ്പടി വിവാദത്തിൽ അന്വേഷണം ഊര്ജ്ജിതമാക്കി എസ്എഫ്ഐഒ. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ കൂടുതല് രേഖകള് ശേഖരിച്ചു. എക്സാലോജിക്കുമായി ഇടപാട് നടത്തിയ സ്ഥാപനങ്ങളില് നിന്ന് രേഖകള് ശേഖരിച്ചു. എട്ട് സ്ഥാപനങ്ങളിൽ നിന്നാണ് രേഖകള് ശേഖരിച്ചത്.
ജെഡിടി ഇസ്ലാമിക്, കാരക്കോണം സിഎസ്ഐ മെഡിക്കല് കോളേജ് എന്നിവിടങ്ങളില് നിന്നും രേഖകള് ശേഖരിച്ചു. അനന്തപുരി എഡ്യുക്കേഷന് സൊസൈറ്റിയും റിന്സ് ഫൗണ്ടേഷനും രേഖകള് കൈമാറി. കൂടുതല് പേരെ ചോദ്യം ചെയ്യാനാണ് എസ്എഫ്ഐഒ നീക്കം. എക്സാലോജിക്കുമായി ഇടപാട് നടത്തിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഇതിനിടെ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ കേസെടുക്കേണ്ടതില്ലെന്ന് വിജിലൻസ് അറിയിച്ചിരുന്നു. കേസിൽ നടപടിയെടുത്തില്ലെന്ന മാത്യു കുഴൽനാടന്റെ ഹർജിക്ക് മറുപടി നല്കുകയായിരുന്നു വിജിലൻസ്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, സിഎംആർഎൽ, സിഎംആർഎൽ എം ഡി, എക്സാലോജിക് എം ഡി എന്നിവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടൻ ഹർജി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് കോടതി വിജിലൻസിന് നോട്ടീസ് അയച്ചിരുന്നു.
ബില്ലുകളിൽ തീരുമാനമെടുക്കുന്നില്ല; രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില് കേരളത്തിന്റെ അസാധാരണ നീക്കം