ഒമ്പത് ജില്ലകളിൽ സൊമാറ്റോ തൊഴിലാളികൾ സമരത്തിൽ

18 മണിക്കൂർ സൊമാറ്റോ റൈഡർമാർ പണിമുടക്കും. രാവിലെ ആറിന് തുടങ്ങിയ സമരം രാത്രി 12 വരെ തുടരും.

dot image

കോട്ടയം: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ സൊമാറ്റോ തൊഴിലാളികൾ സമരത്തിൽ. വേതന വർദ്ധന അടക്കം പത്തിന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 18 മണിക്കൂർ സൊമാറ്റോ റൈഡർമാർ പണിമുടക്കും. രാവിലെ ആറിന് തുടങ്ങിയ സമരം രാത്രി 12 വരെ തുടരും. ആലപ്പുഴ, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് സമരം.

സൊമാറ്റോ ആപ്പ് ഓഫാക്കിയാണ് സമരം. ജില്ലാ ലേബർ ഓഫീസറുമായുള്ള ചർച്ച പരാജയപ്പെട്ടതിനാൽ കോട്ടയം ഏറ്റുമാനൂർ, സംക്രാന്തി സോണുകളിൽ തൊഴിലാളികൾ തിരുനക്കരയിൽ ഒത്തു ചേർന്നു. ഉപഭോക്താവിന് എത്തിച്ച് നൽകാൻ കിലോമീറ്ററിന് 6 രൂപ നിരക്കാണ് റൈഡർക്ക് നൽകുന്നത്. ഇത് 10 രൂപയാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

സ്ഥിരമായി ജോലി ചെയ്യുന്ന റൈഡർമാർക്ക് 30 മിനിറ്റ് ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനുമുള്ള ഇടവേളകൾ അനുവദിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളിൽ തിങ്കളാഴ്ച്ചയാണ് സമരം.

dot image
To advertise here,contact us
dot image