പ്രകാശ് ജാവദേക്കറുമായുള്ള ചിത്രം പുറത്തായത് ബന്ധുക്കളില് നിന്ന്;പാര്ട്ടി വിടില്ലെന്ന് രാജേന്ദ്രന്

ആ പാര്ട്ടിയെ ചതിച്ചുവെന്ന് പറയുമ്പോള് വേദന അനുഭവിക്കുന്നത് താനായിരിക്കുമെന്നും എസ് രാജേന്ദ്രന് പറഞ്ഞു.

dot image

ഇടുക്കി: കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ ചിത്രം പുറത്തുപോയത് ബന്ധുക്കളില് നിന്നെന്ന് മുതിര്ന്ന സിപിഐഎം നേതാവ് എസ് രാജേന്ദ്രന്. ബന്ധുക്കള്ക്കിടയില് പരസ്പരം കൈമാറുന്നതിനിടെയാവാം ചിത്രം പുറത്തുപോയതെന്ന് മുന് എംഎല്എ കൂടിയായ എസ് രാജേന്ദ്രന് പറഞ്ഞു. ബിജെപി പ്രവേശനം ഉടന് ഉണ്ടാവുമെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. ഏറെ അദ്ധ്വാനിച്ചിട്ടാണ് പാര്ട്ടി സ്ഥാനങ്ങള് നല്കിയത്. ആ പാര്ട്ടിയെ ചതിച്ചുവെന്ന് പറയുമ്പോള് വേദന അനുഭവിക്കുന്നത് താനായിരിക്കുമെന്നും എസ് രാജേന്ദ്രന് പറഞ്ഞു.

പാര്ട്ടിയിലെ ഉത്തരവാദിത്തപ്പെട്ടയാള് തന്നെ എന്നെ ആക്ഷേപിച്ചു. അത് പാര്ട്ടി ചോദ്യം ചെയ്തില്ല. തിരഞ്ഞെടുപ്പില് പാര്ട്ടിയുമായി സഹകരണം ഉണ്ടാകുമെന്നും എസ് രാജേന്ദ്രന് പറഞ്ഞു. പാര്ട്ടിയുമായി ഉള്ള വിഷയം ഒരു കുടുംബത്തിലെ പ്രശ്നങ്ങള് പോലെ. കോണ്ഗ്രസുകാര്ക്ക് മറ്റൊന്നും പറയായാനില്ലാത്തതിനാല് രാജേന്ദ്രന് പോയി എന്ന് പ്രചരിപ്പിക്കുകയാണ്. ഈ തിരഞ്ഞെടുപ്പില് ഇത് ചര്ച്ചയായിരിക്കണം എന്ന് അവര്ക്കുണ്ട്.

ഇന്ന് ഉയര്ത്തിപ്പിടിക്കേണ്ട രാഷ്ട്രീയം തന്റെ ഹൃദയത്തില് ഉണ്ട്. ഇടതുപക്ഷത്തിനെതിരെയോ സിപിഐഎമ്മിനെതിരെയോ മറിച്ചൊരു സമീപനം സ്വീകരിക്കില്ലെന്നും എസ് രാജേന്ദ്രന് വ്യക്തമാക്കി. താന് മറ്റൊരു പാര്ട്ടിയില് പോയി ചേരും എന്നത് കോണ്ഗ്രസിന്റെ തീരാത്ത ആഗ്രഹമാണ്. താന് വിശ്വാസ വഞ്ചകന് ആണെന്ന് കണ്ടെത്തിയത് പാര്ട്ടിയാണ്. തിരഞ്ഞെടുപ്പിന് ശേഷം ഇതിലും വലിയ പോസ്റ്റര് തനിക്കെതിരെ ഒട്ടിച്ചാലോ?.

അന്നാരും സഹായിക്കാന് ഉണ്ടാകില്ല. അതുകൊണ്ടാണ് മെമ്പര്ഷിപ്പ് വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയത്. ആക്ഷേപം പറഞ്ഞ ആളെയും തന്നെയും ഒരുമിച്ചിരുത്തി ചോദിക്കാന് പാര്ട്ടി തയ്യാറായില്ലെന്നും രാജേന്ദ്രന് അതൃപ്തി പ്രകടിപ്പിച്ചു. താന് പാര്ട്ടിക്കൊപ്പമുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് കണ്വെന്ഷനില് പോയത്. വിഷയങ്ങള് പരിഹരിക്കാതെ പ്രവര്ത്തനത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us