പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 103.5 ലിറ്റർ മിലിട്ടറി മദ്യ കുപ്പികൾ എക്സൈസ് പിടിച്ചെടുത്തു. വീടിനുള്ളിൽ സൂക്ഷിച്ച 138 കുപ്പികളാണ് എക്സൈസ് ഉദ്യോഗസ്ഥർ റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥൻ അടൂർ സ്വദേശി രമണൻ്റെ കൈയിൽ നിന്ന് പിടികൂടിയത്. മിലിട്ടറി ക്യാൻ്റീൻ വഴി ലഭിക്കുന്ന മദ്യം പലരിൽ നിന്നായി ശേഖരിച്ച് രമണൻ വിൽപന നടത്തുന്നുണ്ടെന്ന വിവരം അടൂർ സർക്കിൾ ഇൻസ്പെക്ടർ അൻഷാദിന് പരാതി ലഭിച്ചിരുന്നു.
ഇതെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്നും എക്സൈസ് മദ്യകുപ്പികൾ പിടിച്ചെടുത്തത്. വിവിധ സ്ഥലങ്ങളിൽ നിന്ന് മിലിട്ടറി മദ്യം ശേഖരിച്ച് അത് ഇരട്ടി വിലക്ക് മറിച്ചു വിൽക്കുകയാണ് രമണന് ചെയ്തിരുന്നത്. സ്വന്തം വീട്ടിലും ഭാര്യ വീട്ടിലുമായി മദ്യകുപ്പികൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്.
മിലിട്ടറി ക്വാട്ടയാണെന്ന് സൂചിപ്പിക്കുന്ന (ഫോർ ഡിഫെൻസ് പേഴ്സണൽ ഓൺലി) എന്ന് കുപ്പിയിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. അടൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അൻഷാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് രമണനെ പിടികൂടിയത്.
സംസ്കാര ചടങ്ങ് കഴിഞ്ഞ് മടങ്ങവേ സ്റ്റാർട്ട് ചെയ്ത കാറിൻ്റെ നിയന്ത്രണം വിട്ട് മൂന്ന് പേർക്ക് പരിക്ക്