പശുവില്ലെങ്കിലും പാലുണ്ട്! ജയിലില് നിന്നും ഭാസുരാംഗന്റെ തട്ടിപ്പ്; Reporter Big Breaking

ഭാസുരാംഗന് ജയിലില് പോയ ശേഷം ക്ഷീരസംഘം യോഗം ചേര്ന്നിട്ടില്ലെന്നും അന്വഷണത്തില് കണ്ടെത്തി. ഭാസുരാംഗനെ സംരക്ഷിക്കാനാണ് യോഗം ചേരാത്തത് എന്നാണ് വിമര്ശനം

dot image

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില് അറസ്റ്റിലായ എന് ഭാസുരാംഗന് ജയിലില് നിന്നും തട്ടിപ്പ് നടത്തിയെന്ന് വ്യക്തമാക്കുന്ന രേഖകള് റിപ്പോര്ട്ടറിന്. ഭാസുരാംഗന് പ്രസിഡന്റായിരുന്ന മാറനല്ലൂര് ക്ഷീര സംഘത്തിലാണ് വന് തട്ടിപ്പ് നടന്നത്.

പശുവില്ലാത്ത ഭാസുരാംഗന്റെ പേരില് ഇപ്പോഴും ക്ഷീരസംഘത്തില് പാല് കൊടുക്കുന്നുണ്ട്. ഭാസുരാംഗന് വേണ്ടി പാല് അളന്നതിന്റെ രേഖകള് റിപ്പോര്ട്ടറിന് ലഭിച്ചു. ഭാസുരാംഗന് പശുക്കളോ തൊഴുത്തോ ഇല്ല. പാല് കൊടുക്കുന്നത് സിപിഐ പ്രാദേശിക നേതാവ് ജോണ്സണാണെന്നാണ് അന്വേഷണത്തില് വ്യക്തമായത്. ക്ഷീര സംഘത്തിന്റെ പ്രസിഡണ്ടിന്റെ ചുമതലയുള്ളയാളാണ് ഇയാള്.

ജോണ്സണ് നേരത്തെ ക്ഷീരസംഘത്തിലെ ക്രമക്കേടില് പങ്കാളിയാണെന്ന് കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ച് ജോണ്സന്റെ മൊഴി എടുക്കുകയും ചെയ്തിരുന്നു. ഭാസുരാംഗന് വാങ്ങിയ പശുവിന്റെ പാലാണ് നല്കുന്നതെന്നാണ് ഇക്കാര്യത്തില് ജോണ്സണിന്റെ വിശദീകരണം.

എന്നാല് അളന്ന പാലിന് കൊഴുപ്പ് രേഖപ്പെടുത്തിയില്ല. കൊഴുപ്പ് അനുസരിച്ചാണ് പാലിന്റെ വില നിശ്ചയിക്കുന്നത്. വേറെയും ബോര്ഡംഗങ്ങള് തട്ടിപ്പ് നടത്തുന്നുണ്ടെന്നും വിവരമുണ്ട്. ക്ഷീര കര്ഷകരല്ലാത്ത അംഗങ്ങളുടെ പേരിലാണ് പാല് വിതരണം. മൂന്ന് ബോര്ഡംഗങ്ങളുടെ വിവരങ്ങള് റിപ്പോര്ട്ടറിന് ലഭിച്ചു. തിലോത്തമ, ജനാര്ദനന്, കോമളകുമാരി എന്നിവരുടെ പേരിലാണ് പാല് നല്കുന്നത്. ഇര്ക്ക് പശുക്കളില്ല. ഇവരുടെ പേരില് പാല് കൊടുക്കുന്നത് മറ്റ് കര്ഷകരാണ്. ഇവരുടെ പാലിനും കൊഴുപ്പ് രേഖപ്പെടുത്തിയില്ല. കര്ഷകര് അറിയാതെയാണ് തട്ടിപ്പ് നടക്കുന്നത്.

വര്ഷം 180 ലിറ്റര് പാല് കൊടുത്തില്ലെങ്കില് അംഗത്വം റദ്ദാവും. ഭാസുരാംഗന് ജയിലില് പോയ ശേഷം ക്ഷീരസംഘം യോഗം ചേര്ന്നിട്ടില്ലെന്നും അന്വഷണത്തില് കണ്ടെത്തി. ഭാസുരാംഗനെ സംരക്ഷിക്കാനാണ് യോഗം ചേരാത്തത് എന്നാണ് വിമര്ശനം. മൂന്ന് തവണ പങ്കെടുത്തില്ലെങ്കില് ബോര്ഡ് മെമ്പര് സ്ഥാനം പോകും. ക്രമക്കേടുകള്ക്കെതിരെ ക്ഷീരവകുപ്പ് ഉദ്യോഗസ്ഥര് നടപടി എടുക്കുന്നില്ലെന്നും വിമര്ശനമുണ്ട്.

മര്ദ്ദനത്തില് ബോധം പോയ കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞു; ആശുപത്രിയില് എത്തിച്ചത് മരിച്ച ശേഷം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us