ഡീനിനെ പ്രസവിച്ചത് സൂപ്പര് സ്പെഷ്യാലിറ്റിയില്,എംഎം മണിയെ പാറമടയില്,ചുട്ട കശുവണ്ടിപേലെ; ഒആര് ശശി

ഡീന് കുര്യാക്കോസിന് സൗന്ദര്യം ഉണ്ടായത് മാതാപിതാക്കള്ക്ക് സൗന്ദര്യം ഉള്ളതുകൊണ്ടാണെന്ന് ഒ ആര് ശശി

dot image

ഇടുക്കി: സിപിഐഎം നേതാവും മുന് മന്ത്രിയുമായ എംഎം മണിയെ അധിക്ഷേപിച്ച് കോണ്ഗ്രസ് പ്രാദേശിക നേതാവ് ഒ ആര് ശശി. എംഎം മണിയുടെ മുഖത്തേക്ക് നോക്കുന്നത് ചുട്ട കശുവണ്ടി നോക്കുന്നത് പോലെയാണെന്ന് ഒ ആര് ശശി പറഞ്ഞു. യുഡിഎഫ് സ്ഥാനാര്ത്ഥി ഡീന് കുര്യാക്കോസിനെതിരായ എംഎം മണിയുടെ പരാമര്ശത്തിന് മറുപടിയായാണ് ഒ ആര് ശശിയുടെ അധിക്ഷേപം.

ഡീന് കുര്യാക്കോസിന് സൗന്ദര്യം ഉണ്ടായത് മാതാപിതാക്കള്ക്ക് സൗന്ദര്യം ഉള്ളതുകൊണ്ടാണ്. ഡീന് കുര്യാക്കോസിനെ പ്രസവിച്ചത് സൂപ്പര് സ്പെഷ്യാലിറ്റി ആശുപത്രിയിലാണെന്നും ഒ ആര് ശശി ആരോപിച്ചു. ഇന്നലെ മൂന്നാറില് നടന്ന യുഡിഎഫ് കണ്വെന്ഷനില് ആയിരുന്നു ഒ ആര് ശശിയുടെ വിവാദ പരാമര്ശം.

ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്ന എം പിയാണ് ഡീന് കുര്യാക്കോസെന്നും പൗഡര് പൂശി നടക്കുന്നുവെന്നും ഉള്പ്പെടെ എം എം മണി കഴിഞ്ഞ ദിവസം അധിക്ഷേപിച്ചിരുന്നു. ഇത് പരാമര്ശിച്ചുകൊണ്ടായിരുന്നു ഒ ആര് ശശിയുടെ അധിക്ഷേപ പ്രസംഗം.

'ശബ്ദിച്ചിട്ടുണ്ടോ ഈ കേരളത്തിന് വേണ്ടി? പാര്ലമെന്റില് പ്രസംഗിച്ചോ, എന്തു ചെയ്തു? ചുമ്മാതെ വന്നിരിക്കുകയാ പൗഡറും പൂശി. പിന്നെ..ബ്യൂട്ടിപാര്ലറില് കയറി വെള്ള പൂശീട്ട് പടോം എടുത്ത്. ജനങ്ങളോടൊപ്പം നില്ക്കാതെ ജനങ്ങള്ക്കു വേണ്ടി ശബ്ദിക്കാതെ, ഷണ്ഡന്. ഷണ്ഡന്മാരെ ഏല്പ്പിക്കുകയാ, ഏല്പ്പിച്ചോ... കഴിഞ്ഞ തവണ വോട്ടുചെയ്തോരൊക്കെ അനുഭവിച്ചോ. ഇനീം വന്നിരിക്കുകയാ, ഞാനിപ്പോ ഉണ്ടാക്കാം ഒലത്താം എന്ന് പറഞ്ഞ്. നന്നായി ഒലത്തിക്കോ. അതുകൊണ്ട് ഉണ്ടല്ലോ കെട്ടിവച്ച കാശ് കൊടുക്കാന് പാടില്ല. നീതിബോധമുള്ളവരാണേല്... പി ജെ കുര്യന്, കുര്യന് വേറെ പണിയാരുന്നു, പെണ്ണുപിടി. എന്തെല്ലാം കേസ് ആണ് ഉണ്ടായത്, നമ്മള് മറന്നോ...' എന്നായിരുന്നു എം എം മണിയുടെ പ്രസംഗം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us