കയ്യാങ്കളി നടന്നിട്ടില്ല; വ്യാജ വാര്ത്തക്കെതിരെ നിയമനടപടിക്ക് സിപിഐഎം

തിരഞ്ഞെടുപ്പ് മുന്നില് കണ്ടുള്ള മാധ്യമ വാര്ത്ത മാത്രമാണെന്ന് വി എന് വാസവന്

dot image

പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില് അംഗങ്ങള് തമ്മില് കയ്യാങ്കളി നടന്നെന്ന വാര്ത്ത നിഷേധിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. അംഗങ്ങള് വിവിധ വിഷയങ്ങളില് ഭിന്നാഭിപ്രായം പ്രകടപ്പിക്കുന്നത് സ്വാഭാവികമാണെന്നും വ്യാജ വാര്ത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി. തങ്ങള് തമ്മില് യോഗത്തില് കയ്യാങ്കളി നടന്നിട്ടില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി ബി ഹര്ഷകുമാറും എ പത്മകുമാറും വ്യക്തമാക്കി. കയ്യാങ്കളി നടന്നു എന്നത് തിരഞ്ഞെടുപ്പ് മുന്നില് കണ്ടുള്ള മാധ്യമ വാര്ത്ത മാത്രമാണെന്ന് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ ചുമതലയുള്ള മന്ത്രി വി എന് വാസവനും പ്രതികരിച്ചു.

പാര്ട്ടി കമ്മിറ്റി കൂടുമ്പോള് വിവിധ വിഷയങ്ങള് ചര്ച്ച ചെയ്യുമെന്നും കമ്മിറ്റിയില് അംഗങ്ങള് തമ്മില് രൂക്ഷമായ ചര്ച്ചയാണ് നടക്കുകയെന്നും അതിനെ കയ്യാങ്കളിയെന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നുമാണ് ഉദയഭാനു പ്രതികരിച്ചത്. തങ്ങള് പരസ്പ്പരം കയ്യാങ്കളി നടത്തി എന്നത് കെട്ടിച്ചമച്ച വാര്ത്തയാണെന്ന് എ പത്മകുമാറും പി ബി ഹര്ഷ കുമാറും പ്രതികരിച്ചു.

എല്ഡിഎഫ് സ്ഥാനാര്ത്ഥി ഡോ. തോമസ് ഐസക്കിന്റെ പ്രചാരണം മന്ദഗതിയിലാണെന്നും ഒരു വിഭാഗം തോമസ് ഐസക്കിനെ തോല്പ്പിക്കാന് ശ്രമിക്കുകയാണെന്നുമായിരുന്നു ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില് എ പത്മകുമാര് വ്യക്തമാക്കിയത്. ഇതിനെ എതിര്ത്ത് യോഗത്തില് പി ബി ഹര്ഷകുമാറും രംഗത്തെത്തി.

വ്യാജ വാര്ത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി കെപി. ഉദയഭാനു വ്യക്തമാക്കി. അതേസമയം പത്തനംതിട്ടയിലെ പാര്ട്ടി യോഗത്തിനിടെ കയ്യാങ്കളി ഉണ്ടായെന്ന പ്രചരണം തെറ്റാണെന്നും തിരഞ്ഞെടുപ്പ് മുന്നില് കണ്ടുള്ള മാധ്യമ വാര്ത്തകളാണിതെന്നും മന്ത്രി വി എന് വാസവന് പ്രതികരിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us