ഇന്ത്യ മുന്നണി അധികാരത്തില് വന്നാല് സിഎഎ പിന്വലിക്കും; എകെ ആന്റണി

ഈ ലോക്സഭാ തിരഞ്ഞെടുപ്പില് മോദി സര്ക്കാരിന് അന്ത്യം കുറിക്കുമെന്നും എ കെ ആന്റണി പറഞ്ഞു.

dot image

തിരുവനന്തപുരം: ഇന്ത്യ മുന്നണി അധികാരത്തില് വന്നാല് സിഎഎ പിന്വലിക്കുമെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് എ കെ ആന്റണി. ഇക്കാര്യം രാഹുല് ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പലവട്ടം പറഞ്ഞുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കല്ക്കൂടി ബിജെപി അധികാരത്തില് വന്നാല് പലതും സംഭവിക്കാം. എന്ത് വന്നാലും കേന്ദ്രത്തില് മോദി സര്ക്കാരിന് ഭരണത്തുടര്ച്ച ഉണ്ടാവുക സാധ്യമല്ല. ഈ ലോക്സഭാ തിരഞ്ഞെടുപ്പില് മോദി സര്ക്കാരിന് അന്ത്യം കുറിക്കുമെന്നും എ കെ ആന്റണി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us