ഞാനല്ല,പൂട്ടുമെന്ന് സാമാന്യം ബുദ്ധിയുള്ളവര്ക്ക് അറിയില്ലേ; പരാതി ലഭിച്ചാല് ഇടപെടാമെന്ന് ശ്രീനിജന്

എനിക്ക് പരാതി തന്നാല് എംഎല്എ എന്ന നിലയില് വിഷയത്തില് ഇടപെടാന് തയ്യാറാണ്

അനുശ്രീ പി കെ
2 min read|26 Mar 2024, 02:23 pm
dot image

കൊച്ചി: ട്വന്റി 20 മെഡിക്കല് സ്റ്റോര് പൂട്ടിച്ചതിന് പിന്നില് കുന്നത്തുനാട് എംഎല്എ പി വി ശ്രീനിജന് ആണെന്ന ആരോപണം നിഷേധിച്ച് എംഎല്എ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിന് ശേഷം രാഷ്ട്രീയ പാര്ട്ടിയുടെ മെഡിക്കല് സ്റ്റോര് ഉദ്ഘാടനം ചെയ്യരുതെന്ന് സാമാന്യ ബുദ്ധിയുള്ളവര്ക്ക് അറിയില്ലേയെന്ന് പി വി ശ്രീനിജന് ചോദിക്കുന്നു. പൂട്ടുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാവണം സ്ഥാപനം തുടങ്ങിയത്. പരാതി ലഭിച്ചാല് എംഎല്എ എന്ന നിലയില് ഇടപെടാന് തയ്യാറാണെന്നും ശ്രീനിജന് റിപ്പോര്ട്ടര് ലൈവിനോട് പ്രതികരിച്ചു.

കിഴക്കമ്പലത്തെ ട്വന്റി20യുടെ മെഡിക്കല് സ്റ്റോര് പ്രവര്ത്തനമായിരുന്നു ജില്ലാ കളക്ടര് ഇടപെട്ട് തടഞ്ഞത്. പെരുമാറ്റച്ചട്ടം നിലവില് വന്നതിന് ശേഷമായിരുന്നു മെഡിക്കല് സ്റ്റോറിന്റെ ഉദ്ഘാടനം. ഇതിനെതിരെ ജില്ലാ കളക്ടര്ക്ക് പരാതി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റിട്ടേണിങ് ഓഫീസര് കൂടിയായ കളക്ടറുടെ നടപടി. എന്നാല് ഇതിന് പിന്നില് സിപിഐഎമ്മും പി വി ശ്രീനിജനും ആണെന്നായിരുന്നു സാബു എം ജേക്കബിന്റെ ആരോപണം.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിന് ശേഷം രാഷ്ട്രീയ പാര്ട്ടി നടത്തുന്ന മെഡിക്കല് സ്റ്റോര് ഉദ്ഘാടനം ചെയ്യരുതെന്ന് സാമാന്യം ബുദ്ധിയുള്ളവര്ക്ക് അറിയില്ലേ. മറ്റുള്ളവര്ക്ക് അറിയില്ലെങ്കിലും അദ്ദേഹത്തിന് അറിയാം. എനിക്ക് പരാതി തന്നാല് എംഎല്എ എന്ന നിലയില് വിഷയത്തില് ഇടപെടാന് തയ്യാറാണ്- പി വി ശ്രീനിജന് എംഎല്എ

'എനിക്ക് യാതൊരു ബന്ധവുമില്ല. ആരോ പരാതി കൊടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന് പൂട്ടിച്ചു. അതിനും എന്നെ കുറ്റപ്പെടുത്തിയിട്ട് എന്താ കാര്യം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിന് ശേഷം രാഷ്ട്രീയ പാര്ട്ടി നടത്തുന്ന മെഡിക്കല് സ്റ്റോര് ഉദ്ഘാടനം ചെയ്യരുതെന്ന് സാമാന്യം ബുദ്ധിയുള്ളവര്ക്ക് അറിയില്ലേ. മറ്റുള്ളവര്ക്ക് അറിയില്ലെങ്കിലും അദ്ദേഹത്തിന് അറിയാം. 80 ശതമാനം വിലക്കുറവില് മരുന്നുകള് വിതരം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. പൂട്ടുമെന്ന് അറിഞ്ഞ് തന്നെയാവണം സ്ഥാപനം തുടങ്ങിയത്. അണികളെ തൃപ്തിപ്പെടുത്താന് അദ്ദേഹം എന്തൊക്കെ വഴികള് തേടാന് കഴിയുമോ അതെല്ലാം ചെയ്യും. ഞാന് അതില് എന്ത് ചെയ്യാനാണ്. അദ്ദേഹത്തിന് എന്തെങ്കിലും പരാതിയുണ്ടെങ്കില് അതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില് അപ്പീല് കൊടുക്കുകയോ ഹൈക്കോടതിയെ സമീപിക്കുകയോ ചെയ്യാം. അതിന് പകരം എന്റെ തലയില് കെട്ടിവെക്കുകയാണ്. എനിക്ക് പരാതി തന്നാല് എംഎല്എ എന്ന നിലയില് വിഷയത്തില് ഇടപെടാന് തയ്യാറാണ്. വിഷയത്തില് അത്രയെ ചെയ്യാന് കഴിയൂ.' എംഎല്എ പ്രതികരിച്ചു.

സാബു എം ജേക്കബിന്റെ ഉടമസ്ഥതയിലുള്ള കിറ്റെക്സ് കമ്പനിയിലെ മാലിന്യം കാരണം നിരവധിപേര് ആരോഗ്യപ്രശ്നങ്ങളാല് വലയുകയാണ്. ഇതിനെതിരായ പ്രതിഷേധത്തെ മറികടക്കാന് കൂടിയാണ് മെഡിക്കല് സ്റ്റോറുകള് വഴി സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്നതെന്നും എംഎല്എ ആരോപിച്ചു.

ക്രൂരമായ രാഷ്ട്രീയ പകപോക്കല്, പിന്നില് ശ്രീനിജനും സിപിഐഎമ്മും: സാബു എം ജേക്കബ്
കിറ്റെക്സ് കമ്പനിയില് നിന്നുള്ള മലിനീകരണ പ്രശ്നം മൂലം പഞ്ചായത്തിലെ ആളുകള്ക്ക് ആരോഗ്യപ്രശ്നങ്ങള് ഉണ്ട്. അതിനെ മറികടക്കാന് കൂടിയാണ് സൗജന്യമായി മരുന്ന് കൊടുക്കുന്നത്. അത് നേരത്തെ മുതല് ഞങ്ങള് ഉയര്ത്തുന്ന ആരോപണമാണ്.- പി വി ശ്രീനിജന് എംഎല്എ

'കിറ്റെക്സ് കമ്പനി സ്ഥിതി ചെയ്യുന്ന വാര്ഡില് ഇതുവരേയും ട്വന്റി ട്വന്റി സ്ഥാനാര്ത്ഥി ജയിച്ചിട്ടില്ല. മലിനീകരണ പ്രശ്നമാണ് കാരണം. അതിനാല് അവിടുത്തെ വോട്ടര്മാര് വിജയിപ്പിക്കില്ല. കിറ്റെക്സ് കമ്പനിയില് നിന്നുള്ള മലിനീകരണ പ്രശ്നം മൂലം പഞ്ചായത്തിലെ ആളുകള്ക്ക് ആരോഗ്യപ്രശ്നങ്ങള് ഉണ്ട്. അതിനെ മറികടക്കാന് കൂടിയാണ് സൗജന്യമായി മരുന്ന് കൊടുക്കുന്നത്. അത് നേരത്തെ മുതല് ഞങ്ങള് ഉയര്ത്തുന്ന ആരോപണമാണ്. മലിനീകരണത്തിനെതിരെ നിരവധി സമരങ്ങള് നടന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില് കിറ്റെക്സ് കമ്പനിക്ക് ലൈസന്സ് പുതുക്കേണ്ടതില്ലെന്ന് കമ്പനി തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് സാബു എം ജേക്കബ് ട്വന്റി ട്വന്റി പ്രസ്ഥാനം ഉണ്ടാക്കുന്നത്. തുടര്ന്ന് ഭക്ഷ്യസുരക്ഷാ മാര്ക്ക് തുടങ്ങി ജനങ്ങളിലേക്ക് ഇറങ്ങിചെന്ന് പഞ്ചായത്ത് പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ കമ്പനി പ്രവര്ത്തനം സുഗമമായി നടക്കുകയും പ്രതിഷേധങ്ങള് ഇല്ലാതാക്കുകയുമായിരുന്നു' എന്നും പി വി ശ്രീനിജന് പറഞ്ഞു.

കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ തന്റെ വിജയം ഇപ്പോഴും സാബു ജേക്കബിന് അംഗീകരിക്കാന് കഴിഞ്ഞിട്ടില്ല. എന്ത് രാഷ്ട്രീയമായാലും ജനപ്രതിനിധിയെ അംഗീകരിക്കേണ്ടതുണ്ട്. നരേന്ദ്രമോദിയോട് നമുക്ക് വിരോധം ഉണ്ട്. എന്നാല് രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില് നമ്മള് അദ്ദേഹത്തെ അംഗീകരിക്കുന്നില്ലേ. തോറ്റതിലുള്ള സങ്കടമാണ് അദ്ദേഹത്തിനെന്നും ശ്രീനിജന് പറഞ്ഞു.

കിറ്റെക്സ് വാങ്ങിയത് 25 കോടിയുടെ ഇലക്ടറല് ബോണ്ട്; തെലങ്കാനയില് ഭീമന് പ്രൊജക്ടിന് തൊട്ടുമുമ്പ്

തന്റെ ബിസിനസിനെയും രാഷ്ട്രീയ പാര്ട്ടിയെയും രണ്ടായി കാണണമെന്നാണ് അദ്ദേഹം പറഞ്ഞത്. കിറ്റെക്സ് കമ്പനി നിയമവിരുദ്ധ ഇടപാട് നടത്തിയെങ്കില് പ്രസ്ഥാനം നിര്ത്തിപ്പോകുമെന്ന് പറയുന്നതും ഇതേ സാബു എം ജേക്കബാണ്. 25 കോടിയാണ് തെലങ്കാനയില് ബിആര്എസിന് ഇലക്ടറല് ബോണ്ട് നല്കിയത്. അത് എന്തിനാണ് നല്കിയതെന്ന ചോദ്യം അവശേഷിക്കുന്നുണ്ടല്ലോ. കേരളത്തില് വ്യവസായം തുടങ്ങാനുള്ള അന്തരീക്ഷമല്ലെന്ന് പറഞ്ഞുപോയയാള് 25 കോടി കൊടുത്തിട്ടാണോ തെലങ്കാനയില് വ്യവസായം തുടങ്ങേണ്ടത് എന്നും പി വി ശ്രീനിജന് ചോദിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us