43 ലക്ഷം രൂപയുടെ സൈബർത്തട്ടിപ്പ്; മൂന്നു യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയിൽ നിന്നും ഓൺലൈൻ വഴി 43 ലക്ഷം തട്ടിയെടുത്ത കേസിൽ മൂന്ന് യുവാക്കൾ പിടിയിൽ.

dot image

കോഴിക്കോട് ; കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയിൽ നിന്നും ഓൺലൈൻ വഴി 43 ലക്ഷം തട്ടിയെടുത്ത കേസിൽ മൂന്ന് യുവാക്കൾ പിടിയിൽ. പാലക്കാട് ജില്ലയിലെ പറക്കുളം സ്വദേശികളായ ചോലയിൽ മുഹമ്മദ് മുസ്തഫ (23), ചോലയിൽ വീട്ടിൽ യൂസഫ് സിദ്ദിഖ് (23), തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം സ്വദേശി വെള്ളംകുഴി വീട്ടിൽ മുഹമ്മദ് അര്ഷഖ് ( 21) എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

എരഞ്ഞിപ്പാലം സ്വദേശിയായ ബിസിനസുകാരനെ മൂവരുംചേർന്ന് വെൽവാല്യൂ ഇന്ത്യ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയും നിരന്തരം സന്ദേശങ്ങൾ അയക്കുകയും ചെയ്തു. ശേഷം ടെലഗ്രാമിൽ ഗൂഗിൾ റിവ്യൂ എന്ന ഗ്രൂപ്പിൽ ചേർക്കുകയും വിവിധ ലിങ്കുകളിൽ കണ്ണിയാക്കുകയും ചെയ്തു. ഇതിന് പ്രതിഫലം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പരാതിക്കാരന്റെ 43 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു

നടക്കാവ് പോലീസ് ഇൻസ്പെക്ടർ ജിജോ എം ജെ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ബിനു മോഹൻ, ശശികുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകാന്ത്, മോഹൻദാസ്, ഷിജിത്ത് എന്നിവരാണുണ്ടായിരുന്നത്.

dot image
To advertise here,contact us
dot image