ഇന്ത്യ ഹിന്ദു രാഷ്ട്രം; രാമക്ഷേത്രം പണിതതില് തെറ്റില്ല, മസ്ജിദുകളുമുണ്ടല്ലോയെന്ന് കൃഷ്ണകുമാര്

ഹിന്ദുക്കള് ഭൂരിപക്ഷമുള്ള രാജ്യമായതിനാലല്ലേ എല്ലാവരും സുരക്ഷിതമായി കഴിയുന്നതെന്നും കൃഷ്ണകുമാര് ചോദിച്ചു.

dot image

കൊല്ലം: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്ത്ഥി കൃഷ്ണകുമാര്. ഹിന്ദു ഭൂരിപക്ഷമുള്ള രാഷ്ട്രമാണ് ഇന്ത്യ. ഇനി അങ്ങനെ ആക്കേണ്ട കാര്യമില്ല. ഹിന്ദുക്കള് ഭൂരിപക്ഷമുള്ള രാജ്യമായതിനാലല്ലേ എല്ലാവരും സുരക്ഷിതമായി കഴിയുന്നതെന്നും കൃഷ്ണകുമാര് ചോദിച്ചു.

'ഇന്ത്യയെ എന്തിന് ഹിന്ദു രാഷ്ട്രമാക്കണം. ഹിന്ദു ഭൂരിപക്ഷമുള്ള രാഷ്ട്രമാണ് ഇന്ത്യ. ഇനി ആക്കേണ്ട കാര്യമില്ല. ആരോടും വിവേചനമില്ല. എല്ലാവരെയും സ്വീകരിക്കുന്ന രാജ്യമാണ്. ഹിന്ദുക്കള് ഭൂരിപക്ഷമുള്ള രാജ്യമായതിനാലല്ലേ എല്ലാവരും സുരക്ഷിതമായി കഴിയുന്നത്. മറ്റേതെങ്കിലും രാജ്യത്തിന് കഴിയുമോ. ഇന്ത്യാ വിഭജനത്തിന് ശേഷം പാക്കിസ്ഥാനില് എത്ര ഹിന്ദുക്കള് ഉണ്ടെന്നും ഇന്ന് അവിടെ എത്രപേര് ഉണ്ടെന്നും നോക്കണം. ഇവിടെ എത്ര മുസ്ലിങ്ങള് ഉണ്ടായിരുന്നു, ഇന്ന് അവിടെ എത്രയാണ്. ആര്ക്കെങ്കിലും എന്തെങ്കിലും ഭീഷണിയുണ്ടോ. ഏറ്റവും സുരക്ഷിതമായി എല്ലാവര്ക്കും ഒരുമിച്ച് കഴിയാന് പറ്റുന്ന ഒരു ഒരു രാജ്യം ഭാരതമാണ്.' കൃഷ്ണകുമാര് പറഞ്ഞു.

രാമക്ഷേത്രം പണിതതില് തെറ്റില്ലെന്നും ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണെന്നും കൃഷ്ണകുമാര് അഭിപ്രായപ്പെട്ടു. 'എത്രയോ മസ്ജിദുകളും ചര്ച്ചുകളും ഇവിടെ പണിയുന്നു. ആര്ക്കെങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടോ. രാമന്റെ ജന്മസ്ഥലമാണ് അയോധ്യ. അതൊരു വികാരമാണ്. പിടിച്ചെടുത്തതൊന്നുമല്ല. അഞ്ഞൂറ് വര്ഷത്തെ നിയമപോരാട്ടത്തിനൊടുവില് കിട്ടിയതാണ്. പൊതുജനത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിയത്. ഇനിയും ക്ഷേത്രങ്ങളും മസ്ജിദുകളും കെട്ടാം. ആര്ക്കാണ് പ്രശ്നം? ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണ്.' കൃഷ്ണകുമാര് പറഞ്ഞു.

ഇന്ഡ്യാ മുന്നണി കള്ളത്തരമാണെന്നും ഇവരെ തുറന്നുകാട്ടണമെന്നും കൃഷ്ണകുമാര് പറഞ്ഞു. അഞ്ച് കൊല്ലമല്ല. അമ്പത് വര്ഷം ഇവര് ഉണ്ടാക്കുന്ന നഷ്ടം നമ്മള് സഹിക്കേണ്ടി വരും. 20 മണ്ഡലങ്ങളിലും ബിജെപിയെ വിജയിപ്പിക്കുക. അതാണ് കേരളത്തിന്റെ വികസനത്തിന് ഏകപോംവഴി. സിപിഐഎം കേരളത്തില് മാത്രമുള്ള പാര്ട്ടിയാണ്. ഇവരെ ജയിപ്പിച്ചിട്ട് എന്താണ് കാര്യം. രാജ്യത്താകമാനം 11 സീറ്റ് കിട്ടിയില്ലെങ്കില് ചിഹ്നം വരെ നഷ്ടപ്പെടുമെന്ന സ്ഥിതിയാണ്. അസ്തമിക്കുന്ന പാര്ട്ടിയെക്കുറിച്ച് എന്തിന് സംസാരിക്കണം. അപ്രസക്തമാണെന്നും കൃഷ്ണകുമാര് പറഞ്ഞു.

തന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി കൊല്ലത്തെത്തും. നടന്മാര് വന്നാല് അവരുടെ തൊഴില് പ്രശ്നം വരും. കലാകാരന്മാര് കല മാത്രം ചെയ്യുക. അതില് രാഷ്ട്രീയം വരുമ്പോള് ബുദ്ധിമുട്ടാണ്. എനിക്കൊക്കെ ഉണ്ടായി. എന്റെ കാര്യം പോട്ടെ. ഞാനൊരു ചെറിയ നടനാണ്. സുരേഷേട്ടനൊക്കെ നന്നായി ബുദ്ധിമുട്ടി. അവരവരുടെ തൊഴില് ചെയ്ത് പോകുന്നതായിരിക്കും നല്ലത്. താനായിട്ട് ആരെയും നിര്ബന്ധിക്കില്ല. അന്നത്തില് കല്ലുവാരി ഇടാന് താല്പര്യമില്ലെന്നും കൃഷ്ണകുമാര് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image