ജോണ്സണ് അളക്കുന്ന പാല് ഭാസുരാംഗന് വാങ്ങിയ പശുവിന്റേത്;വിചിത്ര വാദവുമായി മാറനെല്ലൂര് ക്ഷീര സംഘം

ബോര്ഡ് മീറ്റിംഗില് പങ്കെടുക്കാത്ത ഭാസുരാംഗനെ പുറത്താക്കുന്ന കാര്യം ബോര്ഡാണ് തീരുമാനിക്കേണ്ടതെന്നും സെക്രട്ടറി ഉഷ റിപ്പോര്ട്ടറിനോട് പറഞ്ഞു.

dot image

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില് അറസ്റ്റിലായ എന് ഭാസുരാംഗന് വേണ്ടി സിപിഐ നേതാവ് ജോണ്സണ് അളക്കുന്ന പാല് ഭാസുരാംഗന് വാങ്ങി നല്കിയ പശുവിന്റേതെന്ന വിചിത്ര വാദവുമായി മാറനെല്ലൂര് ക്ഷീര സംഘം സെക്രട്ടറി റിപ്പോര്ട്ടറിനോട്. ഭാസുരാംഗന്റെ വീട്ടില് പശുവിനെ കെട്ടാന് സൗകര്യമില്ലാത്തതിനാല് ജോണ്സണ് വളര്ത്തുന്നുവെന്നാണ് വാദം. ബോര്ഡ് മീറ്റിംഗില് പങ്കെടുക്കാത്ത ഭാസുരാംഗനെ പുറത്താക്കുന്ന കാര്യം ബോര്ഡാണ് തീരുമാനിക്കേണ്ടതെന്നും സെക്രട്ടറി ഉഷ റിപ്പോര്ട്ടറിനോട് പറഞ്ഞു.

പശുവില്ലെങ്കിലും പാലുണ്ട്! ജയിലില് നിന്നും ഭാസുരാംഗന്റെ തട്ടിപ്പ്; Reporter Big Breaking

ജയിലില് കിടക്കുമ്പോഴും അംഗത്വം നിലനിര്ത്താന് ഭാസുരാംഗന്റെ പേരില് പാല് കൊടുക്കുന്ന സംഭവം റിപ്പോര്ട്ടറാണ് പുറത്തുകൊണ്ടുവന്നത്. ഭാസുരാംഗന് വാങ്ങിയ പശുവിനെ വളര്ത്താനുള്ള സൗകര്യം വീട്ടില് ഇല്ലാത്തതിനാല് ജോണ്സണെ വളര്ത്താന് ഏല്പ്പിച്ചുവെന്നാണ് ക്ഷീര സംഘം സെക്രട്ടറി പ്രതികരിച്ചത്.

അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ഇങ്ങനെയാണ്. ഭാസുരാംഗന് ഇത്തരത്തില് എത്ര പശുക്കളെ കൊടുത്തുവെന്ന് അറിയില്ല. നിലവില് ഒരു പശുവാണ് ഉള്ളത്. അതിനെ എപ്പോഴാണ് വാങ്ങി നല്കിയതെന്ന് അറിയില്ലെന്നും സെക്രട്ടറി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us