
കൊല്ലം: ബിജെപി സ്ഥാനാര്ത്ഥി ജി കൃഷ്ണകുമാറിനെ തടഞ്ഞ് എസ്എഫ്ഐ പ്രവര്ത്തകര്. കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില് വോട്ട് അഭ്യര്ത്ഥിക്കാന് എത്തിയപ്പോഴായിരുന്നു സംഭവം. ബിജെപിയെ കോളേജിനകത്തേക്ക് പ്രവേശിക്കില്ലായെന്ന് പറഞ്ഞുകൊണ്ടാണ് തടഞ്ഞത്. തുടര്ന്നുണ്ടായ എസ്എഫ്ഐ-എബിവിപി പ്രവര്ത്തകര് തമ്മില് സംഘര്ഷമുണ്ടായി. പൊലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തേയും പിടിച്ചുമാറ്റിയത്.
തുടര്ന്ന് ബിജെപി പൊലീസില് പരാതി നല്കി. കുണ്ടറ മണ്ഡലം കമ്മിറ്റിയാണ് പരാതി നല്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്കുമെന്ന് ജി കൃഷ്ണകുമാര് പ്രതികരിച്ചു.