പൊതു അവധി ദിനത്തിൽ മുഴുവൻ ജീവനക്കാരും ഹാജരാകേണ്ട, മയപ്പെട്ട് തലശ്ശേരി തഹസിൽദാർ; ഉത്തരവില് വ്യക്തത

നികുതി പിരിക്കാനായി അവധി ദിനങ്ങൾ പ്രവർത്തി ദിനമാക്കിയ ഉത്തരവിൽ റിപ്പോർട്ടർ ടിവി വാർത്തയ്ക്ക് പിന്നാലെയാണ് തഹസിൽദാർ ഇളവ് വരുത്തിയത്

dot image

തലശേരി: പൊതു അവധി ദിനങ്ങളായ പെസഹ വ്യാഴവും, ദുഖവെള്ളിയും വില്ലേജ് ഓഫിസുകൾ തുറക്കണമെന്ന നിർദേശത്തിൽ ഇളവു വരുത്തി തലശേരി തഹസിൽദാർ. അവധി ദിവസം നിർബന്ധിത ഡ്യൂട്ടിയില്ലെന്നും ഓഫീസ് തുറന്നു പ്രവർത്തിക്കാൻ മിനിമം ജീവനക്കാരെ നിയോഗിക്കാമെന്നും തഹസിൽദാർ സി പി മണി പറഞ്ഞു. റിപ്പോർട്ടർ ടിവി വാർത്തയ്ക്ക് പിന്നാലെയാണ്, നികുതി പിരിക്കാനായി അവധി ദിനങ്ങൾ പ്രവർത്തി ദിനമാക്കിയ ഉത്തരവിൽ തഹസിൽദാർ ഇളവ് വരുത്തിയത്.

സാമ്പത്തിക വർഷം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കുന്നതിനാൽ പരമാവധി നികുതി പിരിച്ചെടുക്കാനാണ് അവധി ദിനങ്ങൾ പ്രവർത്തി ദിനങ്ങളാക്കിയത്. തലശേരി താലൂക്കിലെ 35 വില്ലേജ് ഓഫിസുകളും നാളെയും മറ്റന്നാളും തുറന്ന് പ്രവർത്തിക്കണമെന്നായിരുന്നു നിർദേശം. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെ തഹസിൽദാർ നിർദേശം മയപ്പെടുത്തി. എല്ലാ ജീവനക്കാരും ഹാജരാകേണ്ടതില്ലെന്നും നികുതി കുടിശിക പിരിക്കുന്നതിൽ അവധി ദിനത്തിലും ജാഗ്രത വേണമെന്നും തഹസിൽദാർ നിർദേശിച്ചു.

അവധി ആവശ്യപ്പെട്ട എല്ലാ ജീവനക്കാർക്കും അവധി അനുവദിച്ചു. കെട്ടിട, ആഢംബര നികുതി നൂറു ശതമാനം പിരിക്കാനായി പരമാവധി കുടിശ്ശികക്കാരെ അവധി ദിനത്തിൽ നേരിൽ കാണണമെന്നായിരുന്നു ആദ്യ ഉത്തരവിൽ നിർദേശിച്ചത്.

dot image
To advertise here,contact us
dot image