തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി; കേരളത്തില് 13 രൂപയുടെ വര്ധന

പുതിയ നിരക്ക് ഏപ്രില് ഒന്ന് മുതല് പ്രാബല്യത്തില് വരും.

dot image

ന്യൂഡല്ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്ധിപ്പിച്ചു. കേരളത്തില് 13 രൂപയാണ് വര്ധിപ്പിച്ചത്. ഇതോടെ 333 രൂപയായിരുന്ന കൂലി 346 ആയി. പുതുക്കിയ വേതന നിരക്ക് കേന്ദ്രം പുറത്തിറക്കി. പുതിയ നിരക്ക് ഏപ്രില് ഒന്ന് മുതല് പ്രാബല്യത്തില് വരും.

കേരളമാണ് ഏറ്റവും ഉയർന്ന തൊഴിലുറപ്പ് കൂലി ലഭിക്കുന്നതിൽ മൂന്നാം സ്ഥാനത്താണ്. ഏറ്റവും കൂടുതൽ കൂലി ഹരിയാനയിലാണ്, 374 രൂപ. കർണാടകയിൽ 346 രൂപയാണ് പുതിയ കൂലി.

പദ്ധതി വേതനം വര്ധിപ്പിക്കാന് കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്രത്തിന് അനുമതി നല്കിയത്. ഗ്രാമപ്രദേശങ്ങളില് ഓരോ കുടുംബത്തിനും സാമ്പത്തിക വര്ഷം പരമാവധി 100 ദിവസം തൊഴില് ഉറപ്പ് നല്കുന്നതാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. രാജ്യത്ത് 15 കോടിയോളം പേരാണ് തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us