കോഴിക്കോട്: കുന്നമംഗലം ചൂലം വയലിലെ 150 കുടുംബങ്ങൾക്ക് ഒന്നര മാസത്തിന് ശേഷം കുടിവെള്ളം ലഭിച്ചു. ഒന്നര മാസമായി കുടിവെള്ളം കിട്ടാത്തിടത്ത് റിപ്പോർട്ടർ വാർത്തയെ തുടർന്നാണ് കുടിവെള്ളമെത്തിയത്. ഭൂമിക്കടിയിൽ എവിടെയാണ് പൈപ്പ് പൊട്ടിയതെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല എന്നായിരുന്നു നാട്ടുകാര്ക്ക് വാട്ടർ അതോറിറ്റി വിശദീകരണം നൽകിയിരുന്നത്.
റിപ്പോർട്ടർ ലോക്കൽ ഫോക്കസിൽ വാർത്ത വന്നതോടെ വാട്ടർ അതോറിറ്റി കൂടുതൽ തൊഴിലാളികളെ എത്തിച്ച് വ്യാപകമായ തെരച്ചിൽ നടത്തുകയായിരുന്നു. പിന്നീട് പെപ്പ് പൊട്ടിയ സ്ഥലം കണ്ടെത്തി അത് നന്നാക്കുകയും ചെയ്തിരുന്നു. ഇന്ന് ഉച്ചയോടെ പ്രദേശത്തെ മുഴുവൻ വീട്ടുകാർക്കും കുടിവെള്ളമെത്തുകയും ചെയ്തു.