ഇന്ന് ദുഃഖവെള്ളി; ക്രിസ്തുവിൻ്റെ പീഡാനുഭവ സ്മരണയിൽ ക്രൈസ്തവർ:ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകൾ

ദുഃഖവെള്ളിയോട് അനുബന്ധിച്ച് മലയാറ്റൂരിലേക്ക് തീർത്ഥാടക പ്രവാഹമാണ്

dot image

കൊച്ചി: യേശു ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ അനുസ്മരിച്ച് ഇന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ദുഃഖവെള്ളി ആചരിക്കുകയാണ്. കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടക്കും. ക്രിസ്തുവിന്റെ കുരിശുമരണം അനുസ്മരിച്ച് കുരിശിന്റെ വഴികളും പീഡാനുഭവ വായനയും നഗരി കാണിക്കലും കബറടക്ക ശുശ്രൂഷകളും ദേവാലയങ്ങളിൽ നടക്കും.

ദുഃഖവെള്ളിയോട് അനുബന്ധിച്ച് മലയാറ്റൂരിലേക്ക് തീർത്ഥാടക പ്രവാഹമാണ്. സിറോ മലബാര് സഭ അധ്യക്ഷൻ, മേജര് ആര്ച്ച് ബിഷപ്പ് റാഫേല് തട്ടില് കോട്ടയം കുടമാളൂര് സെന്റ് മേരീസ് ആര്ക്കി എപ്പിസ്കോപ്പല് പള്ളിയില് ദുഖവെള്ളി ശ്രുശ്രൂഷകള്ക്ക് നേതൃത്വം നല്കും.

ക്രിസ്തു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനം മുതൽ ഗാഗുൽത്താമലയുടെ മുകളിൽ വരെ കുരിശ് വഹിച്ച് കൊണ്ട് നടത്തിയ യാത്രയാണ് കുരിശിൻ്റെ വഴിയായി അനുസ്മരിക്കുന്നത്. ദുഃഖ വെള്ളിയാഴ്ച രാവിലെ നടക്കുന്ന പ്രാർത്ഥനയുടെ ഭാഗമായി വിശ്വാസികൾക്ക് കൈപ്പ് നീര് നൽകും.

കുരിശിൽ കിടന്നപ്പോൾ തൊണ്ട വരണ്ട സമയത്ത് കുടിക്കാൻ വെള്ളം ചോദിച്ച യേശുവിന് വിനാഗിരിയാണ് പടയാളികൾ നൽകിയതെന്നാണ് വിശ്വാസം. ഇതിന്റെ പ്രതീകമായാണ് ഇന്ന് കയ്പുനീര് കുടിക്കുന്നത്. വരാപ്പുഴ അതിരൂപത ആര്ച്ച് ബിഷപ്പ്, ജോസഫ് കളത്തിപ്പറമ്പില് എറണാകുളം സെന്റ് ഫ്രാൻസീസ് അസീസി കത്തീഡ്രലില് വൈകുന്നേരം ചടങ്ങുകള്ക്ക് കാർമ്മികത്വം വഹിക്കും.

'വില്ലേജ് കുക്കിങ്ങ്' യൂട്യൂബ് ചാനലിലെ പെരിയതമ്പി ആശുപത്രിയിൽ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us