റിയാസ് മൗലവി വധക്കേസില് ഗുരുതര ഒത്തുകളി; പി കെ കുഞ്ഞാലിക്കുട്ടി

പ്രോസിക്യൂഷനും പ്രതികളും തമ്മില് ഒത്തുകളിച്ചോയെന്ന് ശക്തമായ സംശയമുണ്ട്

dot image

മലപ്പുറം: മദ്റസ അധ്യാപകന് റിയാസ് മൗലവി വധക്കേസില് പ്രതികളെ വെറുതെ വിട്ട സംഭവത്തില് ഗുരുതര ഒത്തുകളി നടന്നുവെന്ന് മുസ്ളിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേസ് സര്ക്കാര് ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്. ഉത്തരേന്ത്യയില് പോലും നടക്കാത്തതാണിത്. പ്രോസിക്യഷന് ഗുരുതര വീഴ്ച സംഭവിച്ചെന്നും അദ്ദേഹം ആരോപിച്ചു. പ്രോസിക്യൂഷനും പ്രതികളും തമ്മില് ഒത്തുകളിച്ചോയെന്ന് ശക്തമായ സംശയമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ 2017 മാര്ച്ച് 20 നാണ് പ്രതികള് കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. കേസില് കുറ്റക്കാരല്ലെന്ന് കണ്ടെത്തി മൂന്ന് പ്രതികളെയാണ് കാസര്കോട് ജില്ല പ്രിന്സിപ്പല് സെഷന് കോടതി വെറുതെ വിട്ടത്. പ്രേസിക്യൂഷന് സംഭവിച്ച വീഴ്ച്ചയാണ് കേസില് ഇത്തരത്തിലൊരു വിധി വരാന് കാരണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പിഎംഎ സലാം നേരത്തെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രോസിക്യൂഷനെതിരെ വിമര്ശനവുമായി കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയത്.

dot image
To advertise here,contact us
dot image