റിയാസ് മൗലവി വധക്കേസ്; പ്രോസിക്യൂഷനും പൊലീസിനും വീഴ്ചയെന്ന് ലീഗ്

'അപ്പീല് പോയി കുറ്റക്കാര്ക്ക് തക്കതായ ശിക്ഷ വാങ്ങിച്ചു നല്കണം'

dot image

മലപ്പുറം: കാസകോട്ടെ മദ്റസ അധ്യാപകന് റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ മുസ്ലിം ലീഗ്. കേസില് പൊലീസിനും പ്രേസിക്യൂഷനും സംഭവിച്ച വീഴ്ച്ചയാണ് ഇത്തരത്തിലൊരു വിധി വരാന് കാരണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി എം എ സലാം ഫേസ്ബുക്കില് കുറിച്ചു.

കോടതി വിധി നിരാശാജനകമാണ്. യാതൊരു പ്രകോപനവുമില്ലാതെ പള്ളിയില് ഉറങ്ങി കിടന്ന ഒരു സാധുവായ മനുഷ്യനെ സംഘം ചേര്ന്ന് സംഘ്പരിവാര് കൊലപ്പെടുത്തുകയായിരുന്നു. ഇത്തരം ഒരു വിധിയിലേക്ക് നയിച്ച സാഹചര്യം വിലയിരുത്തപ്പെടണം. അപ്പീല് പോയി കുറ്റക്കാര്ക്ക് തക്കതായ ശിക്ഷ നല്കണം. നീതിപീഠത്തിലാണ് പ്രതീക്ഷ. കേസില് നീതി നടപ്പാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ 2017 മാര്ച്ച് 20 നാണ് പ്രതികള് കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. കേസില് കുറ്റക്കാരല്ലെന്ന് കണ്ടെത്തി മൂന്ന് പ്രതികളെയാണ് കാസര്കോട് ജില്ല പ്രിന്സിപ്പല് സെഷന് കോടതി വെറുതെ വിട്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us