റിയാസ് മൗലവി വധക്കേസ്; പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചുവെന്ന് വി ഡി സതീശന്

'ആര്എസ്എസുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം'

dot image

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസില് പ്രതികളെ രക്ഷിക്കാന് പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ആര്എസ്എസുമായുള്ള രഹസ്യ ചര്ച്ചയില് ക്രിമിനല് കേസ് പ്രതികളെ രക്ഷപ്പെടുത്താമെന്ന ധാരണ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ 2017 മാര്ച്ച് 20 നാണ് പ്രതികള് കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. കേസില് കുറ്റക്കാരല്ലെന്ന് കണ്ടെത്തി മൂന്ന് പ്രതികളെയാണ് കാസര്കോട്് ജില്ല പ്രിന്സിപ്പല് സെഷന് കോടതി വെറുതെ വിട്ടത്. കേസില് ആര്.എസ്.എസുകാരയ പ്രതികളെ രക്ഷപ്പെടുത്താന് പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കേസ് സര്ക്കാര് ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്. മനസാക്ഷിയെ മരവിപ്പിച്ച കൊലപാത കേസിലെ പ്രതികളെ വെറുതെ വിട്ടത് പൊലീസിന്റെ പരാജയമാണ്. ഭരണ നേതൃത്വത്തിനും ഇതില് പങ്കുണ്ട്. പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നതോടെ തുടക്കം മുതല്ക്കെ കേസ് അട്ടിമറിക്കാന് പൊലീസും പ്രോസിക്യൂഷനും ശ്രമിച്ചോയെന്ന സംശയം ബലപ്പെടുന്നു. ശ്രീ എമ്മിന്റെ സാന്നിധ്യത്തില് മുഖ്യമന്ത്രി ആര്എസ്എസ് നേതാക്കളുമായി നടത്തിയ രഹസ്യ ചര്ച്ചയില് ക്രിമിനല് കേസിലെ പ്രതികളായ സംഘപരിവാറുകാരെ രക്ഷപ്പെടുത്താമെന്ന ധാരണ കൂടി ഉണ്ടാക്കിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us