'അണ്ടർവെയറും നിക്കറും ഭാര്യ മേടിച്ചുതന്നതാ, ബാക്കിയെല്ലാം സമുദായം തന്നതാണ്': വെള്ളാപ്പള്ളി നടേശൻ

മാല, മോതിരം, കണ്ണാടി, ചെരിപ്പ് എല്ലാം ഓസാണ്

dot image

തിരുവനന്തപുരം: എന്റെ ശരീരത്തിലെ അണ്ടർവെയറും നിക്കറും ഭാര്യ മേടിച്ചുതന്നതാണെന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. ബാക്കിയെല്ലാം സമുദായം തന്നതാണ്, ഈ മുണ്ടും ഷർട്ടും വാച്ചും മോതിരവും എല്ലാം സമുദായം തന്നതാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

'ഈ ശരീരത്തിൽ കാണുന്ന ഉടുപ്പും മുണ്ടും വാച്ചും ചെരിപ്പും അണ്ടർവയറും നിക്കറുമെല്ലാം എൻ്റെ ഭാര്യ മേടിച്ചുതന്നതാണ്. ബാക്കിയെല്ലാം സമുദായം തന്നതാണ്. മാല. മോതിരം, കണ്ണാടി, ചെരിപ്പ് എല്ലാം ഓസാണ്. ഒരാൾ വാങ്ങി, മറ്റൊരാൾ തയ്ച്ച് തരും, അതിൽ സന്തോഷമേ ഉള്ളൂ. ആളുകൾ സന്തോഷത്തോടെ തരും. ഞാൻ സന്തോഷത്തോടെ ഇടും', വെള്ളാപ്പള്ളി പറഞ്ഞു.

'റിയാസ് മൗലവി വധക്കേസിലെ വിധി, സിപിഐഎമ്മും ആർഎസ്എസും തമ്മിലുണ്ടാക്കിയ ധാരണ'; കെ സുധാകരൻ

'ഇതിന് മുൻപ് എന്ത് വളർച്ചയാണ് എസ്എൻഡിപിക്ക് ഉണ്ടായിട്ടുള്ളത്. എന്ത് വരുമാനമാണുണ്ടായിരുന്നത്. നിരവധി വ്യത്യാസങ്ങൾ വന്നിട്ട് പോലും ചില ദുഷ്ട ശക്തികൾ ഉണ്ട് കൂട്ടത്തിൽ. അവര് നന്നാവുകയുമില്ല, നമ്മളെ നന്നാക്കുകയു'മില്ലെന്ന് വെള്ളപ്പള്ളി നടേശൻ പരിഹസിച്ചു. 24 മണിക്കൂറും ഞാൻ ഇവിടെ നിൽക്കുന്നു. എനിക്ക് തൊഴിൽ ഉണ്ടായിരുന്നുവെങ്കിൽ, തൊഴിലിന് പോയിരുന്നെങ്കിൽ സാമുദായിക പ്രവർത്തനത്തിന് വിഘാതം വരും. തക്ക സമയത്ത് നിങ്ങളുടെ അടുത്തേക്ക് വരാൻ സാധിക്കില്ല, എതിരാളികൾ മുതലെടുക്കുമെന്നുള്ളത് കൊണ്ട് 24 മണിക്കൂറും നിങ്ങളോടൊപ്പം നിങ്ങളിൽ ഒരാളായി നിന്നു. ഞാൻ ഇല്ലെങ്കിൽ സംഘടനാ പ്രവ്രർത്തനം മുന്നോട്ട് പോകില്ലായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. 28 കൊല്ലം കൊണ്ട് എത്രയോ കോടി സമ്പാദിക്കേണ്ടതായിരുന്നു താനെന്നും എന്നാൽ ഇന്ന് ഒരു കോടിയുമില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us