മെച്ചപ്പെട്ടൊരു ലോകം പണിതുയർത്താൻ എല്ലാം ത്യജിച്ച യേശുവിന്റെ സ്മരണ; ഈസ്റ്റർ ആശംസകളുമായി മുഖ്യമന്ത്രി

'മത വിദ്വേഷവും വംശീയതയും പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളുടെ വെല്ലുവിളികളെ മറികടന്ന് ഒരു നല്ല നാളേയ്ക്കായി നാം ഒരുമിച്ചു മുന്നേറേണ്ടതുണ്ട്'

dot image

തിരുവനന്തപുരം: ഈസ്റ്റർ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ മെച്ചപ്പെട്ടൊരു ലോകം പണിതുയർത്താൻ എല്ലാം ത്യജിച്ച യേശുവിന്റെ സ്മരണയാണ് ഈസ്റ്ററിന്റെ കാതലെന്നും ഈ മുന്നേറ്റത്തിന് ഈസ്റ്റർ ദിനാഘോഷങ്ങൾ കരുത്തുപകരുമെന്നും മുഖ്യമന്ത്രി കുറിച്ചു. സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് പിണറായി വിജയൻ ആശംസകളറിയിച്ചത്.

പ്രതിബന്ധങ്ങളെയും അടിച്ചമർത്തലുകളെയും അതിജീവിച്ച് സ്നേഹത്തിന്റെയും കരുണയുടെയും മൂല്യങ്ങൾ ശക്തിയോടെ ശോഭിക്കുമെന്ന പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റർ മുന്നോട്ടുവെക്കുന്നത്. കൂടുതൽ മെച്ചപ്പെട്ടൊരു ലോകം പണിതുയർത്താൻ എല്ലാം ത്യജിച്ച യേശുവിന്റെ സ്മരണയാണ് ഈസ്റ്ററിന്റെ കാതൽ.

മത വിദ്വേഷവും വംശീയതയും പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളുടെ വെല്ലുവിളികളെ മറികടന്ന് ഒരു നല്ല നാളേയ്ക്കായി നാം ഒരുമിച്ചു മുന്നേറേണ്ടതുണ്ട്. ഈ മുന്നേറ്റത്തിന് ഈസ്റ്റർ ദിനാഘോഷങ്ങൾ കരുത്തുപകരും. ഒത്തൊരുമയോടെ ഈ ഈസ്റ്റർ കൊണ്ടാടാം. ഏവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ, മുഖ്യമന്ത്രി കുറിച്ചു.

ഇന്ന് ഈസ്റ്റര്; പ്രത്യാശയുടെ സന്ദേശവുമായി പള്ളികളില് പ്രത്യേക പ്രാര്ത്ഥനകള്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us