കോട്ടയത്ത് വന്തീപിടിത്തം; മൂന്ന് കടകളില് തീ പടര്ന്നു

ഒരു ചെരിപ്പുകട പൂര്ണമായും കത്തി നശിച്ചു

dot image

കോട്ടയം: കോട്ടയം മെഡിക്കള് കോളേജിന് സമീപം വന്തീപിടിത്തം. മൂന്ന് കടകളിലേക്കാണ് തീ പടര്ന്നത്. ഒരു ചെരിപ്പുകട പൂര്ണമായും കത്തി നശിച്ചു. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ഫയര്ഫോഴ്സിന്റെ മൂന്ന് യൂണിറ്റ് സ്ഥലത്ത് എത്തിയിട്ടുണ്ട്. എങ്ങനെയാണ് കടകളില് തീ പിടിച്ചതെന്ന കാര്യത്തില് വ്യക്തതയുണ്ടായിട്ടില്ല. ഈസ്റ്റര് ദിനമായതിനാല് പല കടകളും അടഞ്ഞുകിടക്കുകയാണ്.

മന്ത്രി വി എന് വാസവന് സ്ഥലം സന്ദര്ശിച്ചു. ഷോര്ട് സര്ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി മന്ത്രി പ്രതികരിച്ചു. ആവശ്യമെങ്കില് കൂടുതല് യൂണിറ്റ് ഫയര്ഫോഴ്സ് എത്തും. വലിയ നഷ്ടമുണ്ടായെന്ന് ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം ട്രാന്സ്ഫോമര് പൊട്ടിത്തെറിച്ചതാകാം അപകടകാരണമെന്ന് കടയുടമ പ്രതികരിച്ചു. പൊട്ടിത്തെറി ശബ്ദം കേട്ടതായി ദൃഷ്സാക്ഷികളും പറയുന്നുണ്ട്. 40 വര്ഷമായി പ്രവര്ത്തിക്കുന്ന കട പൂര്ണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കടയുടമ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us