ഗാന്ധിയുടെ ചിത്രം ഉപയോഗിച്ചാല് എന്തെങ്കിലും പറയാൻ പറ്റുമോ?; ബിജെപി പോസ്റ്റര് തള്ളി കൃഷ്ണന്കുട്ടി

ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ചാല് ആര്ക്കെങ്കിലും എന്തെങ്കിലും പറയാനാകുമോയെന്നും കൃഷ്ണന്കുട്ടി ചോദിച്ചു

dot image

പാലക്കാട്: കര്ണ്ണാടകയില് ബിജെപി സ്ഥാനാര്ത്ഥിയുടെ പോസ്റ്ററില് തന്റെ ചിത്രവും ഉള്പ്പെടുത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് വൈദ്യൂതി മന്ത്രി കെ കൃഷ്ണന്കുട്ടി. ജെഡിഎസ് ദേശീയ നേതൃത്വവുമായി യാതൊരു ബന്ധവുമില്ല. പാര്ട്ടി സംസ്ഥാന കമ്മിറ്റി സ്വതന്ത്ര നിലപാടുമായി സിപിഐഎമ്മിനൊപ്പം മുന്നോട്ടുപോവുകയാണെന്നും കൃഷ്ണന്കുട്ടി റിപ്പോര്ട്ടറിനോട് പറഞ്ഞു. ബെംഗ്ളൂരു റൂറലില് നിന്ന് ബിജെപി ടിക്കറ്റില് മത്സരിക്കുന്ന മഞ്ജുനാഥിന്റെ പോസ്റ്ററിലാണ് കെ കൃഷ്ണന്കുട്ടി, മാത്യൂ ടി തോമസ് ഉള്പ്പെടെയുള്ളവരുടെ ചിത്രമുള്ളത്.

'ഞങ്ങള്ക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ല. കേരള കോണ്ഗ്രസ് ഉള്പ്പെടെയുള്ളവര് നിലപാട് എടുത്തതുപോലെ സംസ്ഥാന പാര്ട്ടിയായി നിലകൊള്ളാന് തീരുമാനിച്ചിട്ടുണ്ട്. ദേവഗൗഡ ജിയുടെ പാര്ട്ടിയുമായി യാതൊരു ബന്ധവുമില്ല.' കൃഷ്ണന്കുട്ടി പറഞ്ഞു.

ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ചാല് ആര്ക്കെങ്കിലും എന്തെങ്കിലും പറയാനാകുമോയെന്നും കൃഷ്ണന്കുട്ടി ചോദിച്ചു. ജെഡിഎസ് പാലമല്ല. സാമ്പത്തിക നയം ഉള്പ്പെടെ തങ്ങള് ബിജെപി എതിര്ക്കുന്നതുപോലെ മറ്റാരും എതിര്ക്കാറില്ലെന്നും കൃഷ്ണന്കുട്ടി പറഞ്ഞു. ബിജെപിയുമായി കൈകോര്ക്കാനുള്ള ദേവഗൗഡയുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ജെഡിഎസ് കേരളഘടകം മാറി നില്ക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us