സ്മൃതി ഇറാനി വയനാട്ടിലേയ്ക്ക്; ഏപ്രിൽ നാലിന് എത്തും

ഫേസ്ബുക്ക് കുറിപ്പിലൂടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന് കെ സുരേന്ദ്രനാണ് സ്മൃതി ഇറാനി വയനാട്ടിലേയ്ക്ക് വരുന്ന വിവരം പങ്കുവെച്ചത്

dot image

കൊച്ചി: വയനാട് ലോക്സഭാ മണ്ഡലം എന്ഡിഎ സ്ഥാനാര്ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്പ്പണത്തിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തും. ഏപ്രില് നാലിന് രാവിലെ പത്ത് മണിക്കാണ് പത്രികാ സമര്പ്പണം. ഫേസ്ബുക്ക് കുറിപ്പിലൂടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന് കെ സുരേന്ദ്രനാണ് സ്മൃതി ഇറാനി വയനാട്ടിലേയ്ക്ക് വരുന്ന വിവരം പങ്കുവെച്ചത്.

'ഏപ്രില് 4 ന് കാലത്ത് പത്തുമണിക്ക് വയനാട്ടില് നാമനിര്ദ്ദേശപത്രിക സമര്പ്പിക്കുകയാണ്. അമേഠിയില് വികസനവിപ്ളവം എത്തിച്ച പ്രിയനായിക ശ്രീമതി സ്മ്രൃതി ഇറാനിജിയോടൊപ്പമാണ് പത്രികാസമര്പ്പണത്തിന് പോകുന്നത്. എല്ലാവരും കൂടെ വരണമെന്ന് വിനീതമായി അഭ്യര്ത്ഥിക്കുന്നു', കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ കെ സുരേന്ദ്രൻ്റെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് സ്മൃതി ഇറാനിയെത്തുന്നത് കൗതുകത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കാണുന്നത്. 2019ലെ തിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ഗാന്ധി- സ്മൃതി ഇറാനി മത്സരം രാജ്യശ്രദ്ധയാകർഷിച്ചിരുന്നു. സിറ്റിങ്ങ് സീറ്റിൽ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു. ഇത്തവണയും അമേഠിയിൽ മത്സരിക്കാൻ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചിരുന്നു.

dot image
To advertise here,contact us
dot image