വീടിന്റെ കാര്യത്തില് തീരുമാനമായി; ബിജെപി പുറത്ത്

എന്ഡിഎയുടെ ചുവരെഴുത്ത് മായ്ക്കാന് സബ്കളക്ടര് ഉത്തരവിടുകയായിരുന്നു.

dot image

തലശ്ശേരി: മഞ്ഞോടിയില് തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള്ക്കായി പൂട്ടിയിട്ട വീട് എല്ഡിഎഫിനും ചുറ്റുമതില് എന്ഡിഎയ്ക്കും നല്കിയ സംഭവം ഏറെ ചര്ച്ചയായിരുന്നു. ഇരുകൂട്ടരും തര്ക്കമായതോടെ പൊലീസ് കാവലിലായിരുന്നു വീട്. ഒടുവില് പ്രശ്നത്തിന് പരിഹാരമായിരിക്കുകയാണ്. എല്ഡിഎഫ് ഉടമയുടെ അനുമതി കത്ത് സബ്കളക്ടര്ക്ക് കൈമാറിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. പിന്നാലെ എന്ഡിഎയുടെ ചുവരെഴുത്ത് മായ്ക്കാന് സബ്കളക്ടര് ഉത്തരവിടുകയായിരുന്നു.

തര്ക്കം സബ്കളക്ടറുടെ അടുത്തെത്തിയപ്പോഴായിരുന്നു ഉടമയുടെ അനുമതി കത്ത് കൊണ്ടുവരാന് നിര്ദേശിച്ചത്. എന്നാല് ഇരുകൂട്ടര്ക്കും ഹാജരാക്കാന് കഴിഞ്ഞിരുന്നില്ല. ഒടുവില് എല്ഡിഎഫ് അനുമതി കത്ത് കൈമാറുകയായിരുന്നു.

സംഭവിച്ചത്

എല്ഡിഎഫ് ഓഫീസാക്കുന്നതിന് മുമ്പ് എന്ഡിഎ സ്ഥാനാര്ത്ഥി പ്രഫുല് കൃഷ്ണക്ക് വേണ്ടി ബിജെപി ആദ്യം ചുവരെഴുതിയതോടെ പരാതിയുമായി എല്ഡിഎഫ് രംഗത്തെത്തുകയായിരുന്നു. പൊലീസിന് പരാതിയും നല്കി. പൊലീസ് ഇരുവിഭാഗത്തെയും വീട്ടുടമയെയും സ്റ്റേഷനില് വിളിപ്പിച്ചു. വീട് എല്ഡിഎഫിനും മതില് എന്ഡിഎക്കും നല്കിയതായി വീട്ടുടമ പൊലീസിനെ അറിയിച്ചു.

തൊട്ടുപിന്നാലെയാണ് വിഷയം സബ് കളക്ടറുടെ അടുത്തെത്തി. സബ് കളക്ടര് ഇരുവിഭാഗവുമായി ചര്ച്ച നടത്തി. ഉടമയുടെ അനുമതിക്കത്ത് ഹാജരാക്കണമെന്ന് സബ് കളക്ടര് അറിയിച്ചു. എന്നാല് ഇരുവിഭാഗത്തിനും കത്ത് ഹാജരാക്കാന് കഴിഞ്ഞില്ല. അതിനാല് ഇരുവിഭാഗവും ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. പിന്നാലെയാണ് എല്ഡിഎഫ് അനുമതി കത്ത് ഹാജരാക്കിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us