മലപ്പുറത്ത് 47,853, കോട്ടയത്ത് 3513 വോട്ടുകള്; 2014ല് എസ്ഡിപിഐ നേടിയ വോട്ട് ഇങ്ങനെ

2014ല് മലപ്പുറത്താണ് എസ്ഡിപിഐ ഏറ്റവും കൂടുതല് വോട്ടുകള് നേടിയത്.

dot image

കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പില് സംസ്ഥാനത്ത് മത്സര രംഗത്തുണ്ടാവില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് എസ്ഡിപിഐ. പകരം യുഡിഎഫിന് പിന്തുണ നല്കുകയാണെന്നും എസ്ഡിപിഐ വിശദീകരിച്ചു. 2019ല് 10 സീറ്റുകളിലാണ് എസ്ഡിപിഐ മത്സരിച്ചത്. 2014ല് സംസ്ഥാനത്തെ മുഴുവന് സീറ്റുകളിലും പാര്ട്ടി മത്സരിച്ചിരുന്നു.

2014ല് മലപ്പുറത്താണ് എസ്ഡിപിഐ ഏറ്റവും കൂടുതല് വോട്ടുകള് നേടിയത്. 47853 വോട്ടുകളാണ് നേടിയത്. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ട് നേടിയത്. 3513 വോട്ടുകള്.

തിരുവനന്തപുരം-4820, ആറ്റിങ്ങല്-11225, കൊല്ലം-12,812, പത്തനംതിട്ട-11353, മാവേലിക്കര-8946, ആലപ്പുഴ-10993, കോട്ടയം-3513, ഇടുക്കി-10401, എറണാകുളം-14825, ചാലക്കുടി-14386, തൃശ്ശൂര്-6894, ആലത്തൂര്-7820, പാലക്കാട്-12504, പൊന്നാനി-26640, മലപ്പുറം-47853, കോഴിക്കോട്-10596, വയനാട്- 14326, വടകര-15058, കണ്ണൂര്-19170, കാസര്കോഡ്-9713 എന്നിങ്ങനെയാണ് വോട്ട് നേടിയത്.

dot image
To advertise here,contact us
dot image