കോതമംഗലത്ത് മിന്നലേറ്റ് യുവാവ് മരിച്ചു

പുഴയോരത്ത് മരച്ചുവട്ടില് നില്ക്കുമ്പോള് മിന്നല് ഏല്ക്കുകയായിരുന്നു

dot image

കോതമംഗലത്ത് മിന്നലേറ്റ് യുവാവ് മരിച്ചു. വൈകിട്ട് വടാട്ടുപാറ പലവന്പടിയിലാണ് സംഭവം. വടാട്ടുപാറ റോക്ക് ഭാഗം ബേസില് വര്ഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവന്പടി പുഴയോരത്തെ മരച്ചുവട്ടില് നില്ക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. മിന്നലില് മരത്തിന് തീ പിടിച്ചു.

ഉടനെ സമീപത്തുണ്ടായിരുന്നവര് ബേസിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് കോതമംഗലം താലൂക്കിന്റെ വിവിധ പ്രദേശങ്ങളില് കാറ്റും, മഴയും മിന്നലുമുണ്ടായിരുന്നു. ബേസില് അവിവാഹിതനാണ്. മൃതദേഹം മോര്ച്ചറിയിലേക്ക് മാറ്റി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us