തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസിനെ സഹായിച്ചെന്ന ബിജെപി സംസ്ഥാന നേതാവിന്റെ ആരോപണം തള്ളി അടൂര് പ്രകാശ്. പുറത്തുവന്ന ശബ്ദരേഖ കെട്ടുകഥയാണെന്നും തനിക്ക് ജയരാജ് കൈമളിനെ അറിയില്ലെന്നും അടൂര് പ്രകാശ് റിപ്പോര്ട്ടറിനോട് പറഞ്ഞു.
2019ലെ തിരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാര്ത്ഥി അടൂര് പ്രകാശിനെ സഹായിച്ചെന്നാണ് ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ് കൈമളിന്റെ വെളിപ്പെടുത്തല്. ജയരാജ് കൈമളിന്റെ ശബ്ദ സംഭാഷണം റിപ്പോര്ട്ടറിന് ലഭിച്ചിരുന്നു. ഇത് നിഷേധിച്ചാണ് അടൂര് പ്രകാശ് രംഗത്തെത്തിയിരിക്കുന്നത്.
2019ല് കള്ളവോട്ട് പ്രശ്നം ഉന്നയിച്ചത് താന് ആണ്. ധൈര്യത്തോടെ എവിടെയും അത് പറയും. ഇതിന് ബിജെപി നേതാവുമായി ഒരു ബന്ധവും ഇല്ല. കൂട്ട് കച്ചവടത്തിന്റെ ഭാഗമായി കെട്ടുകഥ ഉണ്ടാക്കി അടൂര് പ്രകാശിനെ പെടുത്താം എന്ന് കരുതേണ്ട. ജയരാജ് കൈമളിനെ തനിക്ക് അറിയില്ല. തനിക്ക് ഒരു ജയരാജനെയെ അറിയൂ, അത് ഇപി ജയരാജനാണെന്നും അടൂര് പ്രകാശ് പ്രതികരിച്ചു.
ജയരാജ് കൈമളിന്റെ ശബ്ദരേഖയെ കുറിച്ച് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. ആരോപണം തള്ളി കെ സി വേണുഗോപാലും രംഗത്തെത്തി. ആറ്റിങ്ങലില് ജയിച്ചത് യുഡിഎഫിന്റെയും അടൂര് പ്രകാശിന്റെയും മികവിലാണ്. ബിജെപി വോട്ട് മറിച്ചു എന്ന ആരോപണത്തെ കുറിച്ച് അവരോട് തന്നെ ചോദിക്കണം. 2019ല് 19 സീറ്റിലും വിജയിച്ച മുന്നണിയാണ് യുഡിഎഫ് എന്നും കെ സി വേണുഗോപാല് ചൂണ്ടിക്കാട്ടി.
'കൈ' പൊള്ളുമോ? 2019ല് അടൂര് പ്രകാശിനെ സഹായിച്ചു, ബിജെപി സംസ്ഥാന നേതാവിന്റെ വെളിപ്പെടുത്തൽ