മലയാളികളിലെ ശതകോടീശ്വരന്മാരില് എം എ യൂസഫലി ഇക്കുറിയും ഒന്നാമത്; ഇടം നേടി മലയാളി വനിതയും

ശതകോടീശ്വര പട്ടികയില് ആദ്യമായി ഒരു മലയാളി വനിതയും

dot image

ദുബൈ: ശതകോടീശ്വന്മാരായ മലയാളികളുടെ പട്ടികയില് എം എ യൂസഫലി വീണ്ടും ഒന്നാമത്. ഫോബ്സ് മാസികയാണ് 2024ലെ ആഗോള അതിസമ്പന്നരുടെ പട്ടിക പുറത്തു വിട്ടത്. പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനക്കാരും ഗള്ഫിലെ വ്യവസായി മലയാളികളാണ്. ശതകോടീശ്വര പട്ടികയില് ആദ്യമായി ഒരു മലയാളി വനിതയും ഇടം നേടി. ഇന്ത്യയിലെ അതിസമ്പന്നായ മുകേഷ് അംബാനി ആഗോള ധനികരുടെ പട്ടികയില് ഒമ്പതാം സ്ഥാനത്താണ്. ഗൗതം അദാനിയാണ് ഇന്ത്യയിലെ അതിസമ്പന്നരില് രണ്ടാമന്.

ലൂയി വിട്ടന് ഉടമ ബെര്ണാഡ് അര്നാള്ട്ടാണ് ലോകത്തിലെ അതി സമ്പന്നന്. രണ്ടാം സ്ഥാനത്ത് ഇലോണ് മസ്ക്. പട്ടികയിലെ 12 മലയാളികളില് അഞ്ചു പേരും ഗള്ഫിലെ വ്യവസായികളാണ്. 7.6 ബില്യണ് ഡോളര് ആസ്തിയോടെയാണ് ലുലു ഗ്രൂപ്പ് ഉടമ യൂസഫലിയാണ് മലയാളികളില് ഒന്നാമനായത്. ആഗോള തലത്തില് കഴിഞ്ഞവര്ഷത്തെ 497-ാം സ്ഥാനത്തുനിന്നും 344-ാം സ്ഥാനത്തേക്ക് യൂസഫലി ഉയര്ന്നു. ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസാണ് രണ്ടാമത്തെ അതിസമ്പന്ന മലയാളി.

4.4 ബില്യണ് ഡോളറാണ് ആസ്തി. അബുദാബിയിലെ ബുര്ജീല് ഹോള്ഡിങ്സ് ഉടമ ഡോക്ടര് ഷംസീര് വയലില് 3.5 ബില്യണ് ഡോളറുമായി പട്ടികയില് മൂന്നാമതുണ്ട്. ഇതേ ആസ്തിയുള്ള ക്രിസ് ഗോപാലകൃഷ്ണനും പട്ടികയില് മൂന്നാമനാണ്.

ടി.എസ്. കല്യാണ രാമന്- 3.2 ബില്യണ് ഡോളര്, എസ്.ഡി. ഷിബുലാല്- 2 ബില്യണ് ഡോളര്, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി 1.6 ബില്യണ് ഡോളര് എന്നവരും അതിസമ്പന്നരുടെ പട്ടികയിലുണ്ട്. മുത്തൂറ്റ് കുടുംബത്തില് നിന്നും നാലു പേരാണ് അതിസമ്പന്നരുടെ പട്ടികയിലുള്ളത്.

ജോര്ജ്ജ് അലക്സാണ്ടര് മുത്തൂറ്റ്, ജോര്ജ്ജ് ജേക്കബ് മുത്തൂറ്റ്, ജോര്ജ്ജ് തോമസ് മുത്തൂറ്റ്, സാറ ജോര്ജ്ജ് മുത്തൂറ്റ്. 1.3 ബില്യണ് ഡോളരാണ് ഓരോരുത്തരുടെയും ആസ്തി. സാറ ജോര്ജ്ജ് മുത്തൂറ്റ് ആണ് പട്ടികയില് ഇടം നേടുന്ന ആദ്യ വനിത.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us