'കൈ' പൊള്ളുമോ? 2019ല് അടൂര് പ്രകാശിനെ സഹായിച്ചു, ബിജെപി സംസ്ഥാന നേതാവിന്റെ വെളിപ്പെടുത്തൽ

ഇരട്ട വോട്ടിന്റെ വിവരങ്ങള് അടൂര് പ്രകാശിന് കൈമാറി. ഇരട്ട വോട്ട് കണ്ടെത്തിയത് നിര്ണ്ണായകമായി. യുഡിഎഫ് പ്രചാരണത്തിന് തന്റെ സംഘം സഹായിച്ചെന്നും ജയരാജ്

dot image

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സഹായിച്ചെന്ന നിർണായക വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന നേതാവ്. 2019ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെ സഹായിച്ചെന്നാണ് ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ് കൈമളിന്റെ വെളിപ്പെടുത്തൽ. ജയരാജ് കൈമളിന്റെ ശബ്ദ സംഭാഷണം റിപ്പോര്ട്ടറിന് ലഭിച്ചു.

2019ൽ ആറ്റിങ്ങലിൽ അടൂര് പ്രകാശിനെ ബിജെപി സഹായിച്ചിട്ടുണ്ട്. ആറ്റിങ്ങലിലെ ഇരട്ടവോട്ടുകള് കണ്ടെത്തിയത് താനാണ്. ഇരട്ട വോട്ടിന്റെ വിവരങ്ങള് അടൂര് പ്രകാശിന് കൈമാറി. ഇരട്ട വോട്ട് കണ്ടെത്തിയത് നിര്ണ്ണായകമായി. യുഡിഎഫ് പ്രചാരണത്തിന് തന്റെ സംഘം സഹായിച്ചെന്നും ജയരാജ് പറഞ്ഞു.

ആറ്റിങ്ങലിലെ യുഡിഎഫ് വിജയത്തിന് തന്റെ ഇടപെടല് നിര്ണ്ണായകമായെന്ന് ജയരാജ് പറയുന്നു.

ശബ്ദ സംഭാഷണം ഇങ്ങനെ...

'ആറ്റിങ്ങലില് യുഡിഎഫ് സ്ഥാനാര്ത്ഥി മത്സരിച്ച സമയത്ത്, അദ്ദേഹത്തിന്റെ പേര് അടൂര് പ്രകാശ്. ഞാന് 25000.. ഏതാണ്ട് 82 മുതല് ഒരു ലക്ഷം വരെ ഇരട്ട വോട്ടുകള് കണ്ടെത്തി. ഡിസ്ട്രിക്ട് കളക്ടര് ആയിരിക്കും റിട്ടേണിങ് ഓഫീസര്, അവരോട് പറഞ്ഞു. കളക്ടര് അടിയന്തരമായി മുന്നറിയിപ്പ് നല്കി. ഇരട്ട വോട്ട് രേഖപ്പെടുത്തിയാല് രണ്ട് വര്ഷം ശിക്ഷ ലഭിക്കുമെന്ന് ജില്ലാ കളക്ടര് വാര്ത്താ സമ്മേളനം നടത്തി മുന്നറിയിപ്പ് നല്കി. ചരിത്രത്തില് ആദ്യമായിട്ട് ആ മണ്ഡലത്തില് ഒരു കോണ്ഗ്രസ് സ്ഥാനാര്ത്ഥി ജയിച്ചു. ഇടതു സ്വാധീനമുള്ള മണ്ഡലമായിരുന്നു അത്. ചരിത്രത്തില് ആദ്യമായിട്ട് ജയിച്ചു. ഞങ്ങളുടെ കുറച്ച് അംഗങ്ങള് അദ്ദേഹത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു'

2019ൽ എൽഡിഎഫിന് വേണ്ടി എ സമ്പത്തും എൻഡിഎയ്ക്ക് വേണ്ടി ബിജെപി നേതാവ് ശോഭാ സുരേന്ദ്രനുമാണ് ആറ്റിങ്ങലിൽ മത്സരരംഗത്തുണ്ടായിരുന്നത്.

dot image
To advertise here,contact us
dot image