ഭരണഘടനയുടെ ആമുഖം സ്കൂളുകളിൽ എഴുതിവെക്കണം: അസംബ്ലിയിൽ ചൊല്ലണം; സിബിസിഐ

'രാജ്യത്തെ ഇപ്പോഴത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിലുള്ള വെല്ലുവിളികൾ നേരിടാനുള്ള മാർഗനിർദേശങ്ങൾ' എന്ന തലക്കെട്ടിലാണ് സിബിസിഐ വിദ്യാഭ്യാസ-സാംസ്കാരിക നിർദേശങ്ങൾ പുറപ്പെടുവിച്ചത്

dot image

ആലപ്പുഴ: ക്രൈസ്തവ സ്കൂളുകൾക്ക് പുതിയ നിർദേശങ്ങൾ നൽകി ഭാരത കത്തോലിക്ക മെത്രാൻസമിതി സിബിസിഐ. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പാലിക്കപ്പെടേണ്ട മാർഗനിർദേശങ്ങളും സിബിസിഐ പുറപ്പെടുവിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം എഴുതിവെക്കണമെന്നും എല്ലാ സ്കൂൾ അസംബ്ലിളികളിലും ഭരണഘടനയുടെ ആമുഖം ചെല്ലികൊടുക്കണമെന്നും സ്കൂളുകൾക്ക് സിബിസിഐ നിർദേശം നൽകി. 'രാജ്യത്തെ ഇപ്പോഴത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിലുള്ള വെല്ലുവിളികൾ നേരിടാനുള്ള മാർഗനിർദേശങ്ങൾ' എന്ന തലക്കെട്ടിലാണ് സിബിസിഐയുടെ വിദ്യാഭ്യാസ-സാംസ്കാരിക നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളിൽ സാമൂഹിക സാംസ്കാരിക മൂല്യങ്ങൾ വളർത്തിയെടുക്കാനും ഭാരതത്തോടുള്ള വിദ്യാർത്ഥികളുടെ അഖണ്ഡതയും സ്നേഹവും വളർത്തിയെടുക്കാനുമാണ് ഈ നീക്കങ്ങൾ. പല ക്രൈസ്തവ സ്കൂളുകളിലും വിദ്യാർത്ഥികളും അധ്യാപകരുമായി പല വിഷയങ്ങളും ഉയർന്നു വരുന്ന സാഹചര്യം ഉള്ളതുകൊണ്ടാണ് സിബിസിഐ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

കൂടാതെ ഇതോടൊപ്പം സ്കൂളുകൾ പാലിക്കേണ്ട വിവിധ നിർദേശങ്ങളും സിബിസിഐ പുറപ്പെടുവിച്ചു. സ്കൂളുകളിൽ എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കണം. മതത്തിൻ്റെയോ ജാതിയുടെയോ നിറത്തിൻ്റെയോ പേരിൽ ഒരു വിവേചനവും പാടില്ല. മറ്റ് മതസ്ഥരായ കുട്ടികളിലേക്ക് ക്രൈസ്തവ മതപാരമ്പര്യത്തെ അടിച്ചേൽപ്പിക്കാൻ പാടില്ല. കുട്ടികളുടെ നാനാത്വം പ്രതിഫലിക്കുന്ന വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാകണം അധ്യാപകർ. സ്കൂളും അതിൻ്റെ സാഹചര്യങ്ങളും കുട്ടികൾക്ക് അനുയോജ്യമായിട്ടുള്ളതായിരിക്കണം.

പ്രമുഖ സ്വാതന്ത്ര്യസമര സേനാനികൾ, ശാസ്ത്രജ്ഞർ, കവികൾ, ദേശീയനേതാക്കൾ തുടങ്ങിയവരുടെ ചിത്രങ്ങൾ സ്കൂൾ ലൈബ്രറിയിലും ചുമരുകളിലും പ്രദർശിപ്പിക്കണം. സ്കൂളിൻ്റെ സർട്ടിഫിക്കറ്റ് പ്രധാന കെട്ടിടത്തിൻ്റെ കവാടത്തിൽ പ്രദർശിപ്പിക്കണം. നിയമനങ്ങൾ സംബന്ധിച്ച എല്ലാ രേഖകളും സൂക്ഷിക്കണം തുടങ്ങിയവയാണ് സിബിസിഐ എല്ലാ സ്കൂളുകൾക്കും നൽകിയിരിക്കുന്ന നിർദേശങ്ങള്.

തൃശൂരിൽ ടിടിഇയെ കൊലപ്പെടുത്തിയ സംഭവം; പോസ്റ്റുമോർട്ടം ഇന്ന്, തെളിവെടുപ്പ് നടക്കും
dot image
To advertise here,contact us
dot image