സംഘങ്ങള് അസമിലേക്ക്: ആനകള് കേരളത്തിലെത്തും

ഒരുകോടിക്കു മുകളിലാണ് ഒരു ആനയുടെ വില

dot image

തൃശ്ശൂര്: കേരളത്തിലെ ആന പ്രേമികള്ക്ക് സന്തോഷ വാര്ത്ത. അസം ഉള്പ്പെടെയുള്ള സംസ്ഥാനങ്ങളില് നിന്ന് ഇനി കൂടുതല് ആനകള് കേരളത്തിലെത്തും. 1972ലെ വന്യജീവിസംരക്ഷണനിയമത്തിലെ ഭേദഗതിക്കുള്ള ചട്ടങ്ങളായതോടെയാണ് കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളില് നിന്ന് ആനക്കൈമാറ്റത്തിന് അരങ്ങൊരുങ്ങിയത്. 2022 ഡിസംബറില് നിയമഭേദഗതി പാര്ലമെന്റ് പാസാക്കിയിരുന്നെങ്കിലും ഇതിന്റെ ചട്ടങ്ങള് സജ്ജമായിരുന്നില്ല. ചട്ടങ്ങള് നിലവില്വന്നതോടെ സംസ്ഥാനത്തിനകത്തെ ആനക്കൈമാറ്റങ്ങള്ക്കുള്ള നിരോധനവും അവസാനിച്ചിരുന്നു.

കേരളത്തിലേക്ക് കൂടുതല് ആനകളെ കണ്ടെത്താനായി കേരളത്തില്നിന്നുള്ള അനേകം സംഘങ്ങള് അസം ഉള്പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് തിരിച്ചു. അസം ഉള്പ്പെടെ കൂടുതല് സംസ്ഥാനങ്ങളില് നിന്ന് ആന കൈമാറ്റത്തിന് വിവിധ സംഘങ്ങള് അപേക്ഷ നല്കി. ഇതിനുപുറമെ വടക്കുകിഴക്കന് സംസ്ഥാനങ്ങളില്നിന്ന് നൂറോളം നാട്ടാനകളെ കൊണ്ടുവരാന് കേരളത്തിലെ ദേവസ്വങ്ങളും ആന ഉടമകളും ശ്രമം തുടങ്ങിയിരിക്കുകയാണ്. ഗുരുവായൂര്, കൊച്ചിന്, ചോറ്റാനിക്കര ദേവസ്വങ്ങള്ക്ക് ആനയെ വാങ്ങിനല്കാന് സന്നദ്ധരായി വിവിധ സ്വകാര്യ വ്യക്തികളടക്കം രംഗത്തു വരുന്നുണ്ട്. ഇതില് ഒരു ആനക്ക് ഒരു കോടിയില്പരം രൂപ മുടക്കി തൃശ്ശൂര്, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്നിന്നുള്ളവര് ആനകളെ വാങ്ങാന് സന്നദ്ധരായി മുന്നോട്ടുവരുന്നുണ്ട്.

ബംഗാള്, ആസാം, അരുണാചല്പ്രദേശ് എന്നിവിടങ്ങളിലെ വനംവകുപ്പിന്റെയും സ്വകാര്യ വ്യക്തികളുടേയും ഉടമസ്ഥതയിലാണ് ആനകളുള്ളത്. കൂടുതല് എഴുന്നെള്ളിപ്പുകളും ആഘോഷങ്ങളും മതപരമായ ചടങ്ങുകളും ഉള്ളതിനാല് കേരളത്തില് കൂടുതല് ആനകളെ വേണം. ഇതിനാലാണ് കൂടുതല് സംഘങ്ങള് ആന കൈമാറ്റത്തിന് രംഗത്തെത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന് ആനകള് കേരളത്തിലേക്ക് എത്തിത്തുടങ്ങുമെന്നാണ് സൂചന. പെരുമാറ്റചട്ടം നിലനില്ക്കുന്നതിനാല് ഫണ്ട് കൈമാറ്റത്തിനുള്ള തടസ്സമുള്ളതിനാലാണ് ഈ കാലതാമസം. എന്നാല്, ഇത്തരം നീക്കങ്ങള്ക്കെതിരെ വിവിധ മൃഗസ്േനഹികളുടെ സംഘടനകള് രംഗത്തെത്തിയിട്ടുണ്ട്.

അംഗീകൃത രക്ഷാകേന്ദ്രത്തിലേക്കുള്ള ആനക്കൈമാറ്റങ്ങള് ഒഴികെയുള്ളവയെല്ലാം താത്കാലികമായി തടയണമെന്നാവശ്യപ്പെട്ടാണ് സംഘടനകള് പ്രതിഷേധവുമായി മുന്നോട്ടുവന്നിരിക്കുന്നത്. വിഷയത്തില് കേന്ദ്ര വനംമന്ത്രിക്ക് ഇവര് അപേക്ഷയും നല്കി. ആനക്കൈമാറ്റം തടയണമെന്നാണ് ഇവരുടെ ആവശ്യം. കൂടാതെ നിയമത്തിന്റെ പിന്ബലത്തില് ലഭിച്ച ഇളവുകള് ദുരുപയോഗം ചെയ്യുന്നത് തടയാന് ശക്തമായ നടപടി വേണമെന്നും സംഘടനകള് നല്കിയ കത്തില് സൂചിപ്പിക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us