അരുണാചലിൽ മരിച്ച ആര്യയുടെയും ദേവിയുടെയും മൃതദേഹം വീടുകളിലെത്തിച്ചു; സംസ്കാരം ഇന്ന്

ബ്ലാക് മാജികാണ് മൂവരുടെയും മരണകാരണം എന്ന സംശയം ആദ്യഘട്ടം മുതലേ ഉയര്ന്നുവന്നിരുന്നു

dot image

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളികളുടെ മൃതദേഹം വീട്ടിലെത്തിച്ചു. ആര്യയുടെയും, ദേവിയുടെയും മൃതദേഹം തിരുവനന്തപുരത്തെ വീടുകളിലാണ് എത്തിച്ചത്. ഇരുവരുടേയും മൃതദേഹം ഇന്ന് സംസ്കരിക്കും. ആര്യയുടെ മൃതദേഹം ശാന്തികവാടത്തിൽ സംസ്കരിക്കും.

തിരുവനന്തപുരം വട്ടിയൂര്കാവ് സ്വദേശിനി ദേവി (40), ഭര്ത്താവ് കോട്ടയം മീനടം നെടുംപൊയ്കയില് നവീന്തോമസ് (40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂര്ക്കാവ് മണികണ്ഠേശ്വരം മേലത്തുമേലെ ജങ്ഷന് 'ശ്രീരാഗ'ത്തില് ആര്യ നായര് (29) എന്നിവരെയാണ് കഴിഞ്ഞദിവസം അരുണാചലിലെ ഹോട്ടല്മുറിയില് മരിച്ചനിലയില് കണ്ടെത്തിയത്. ബ്ലാക് മാജികാണ് മൂവരുടെയും മരണകാരണം എന്ന സംശയം ആദ്യഘട്ടം മുതലേ ഉയര്ന്നുവന്നിരുന്നു.

ദമ്പതിമാരും മകളും ആണെന്ന് പറഞ്ഞാണ് മൂവരും മുറിയെടുത്തത്. ആര്യ മകളാണെന്ന് പറഞ്ഞാണ് മുറിയെടുത്തത്. എന്നാല്, ഇതിനുള്ള രേഖകള് നല്കിയില്ല. മാര്ച്ച് 28നാണ് മൂവരും ഹോട്ടലില് മുറിയെടുത്തതെന്ന് എസ്പി. പറഞ്ഞു. മാര്ച്ച് 31വരെ മൂവരെയും ഹോട്ടല് ജീവനക്കാര് പുറത്ത് കണ്ടിരുന്നു.

മുറിയില് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ല. സംശായസ്പദമായി ഒന്നും കണ്ടെത്താനായില്ല. നവീന് ഒപ്പിട്ടതെന്ന് കരുതുന്ന ഒരുകത്തു ലഭിച്ചു. ഞങ്ങള് സന്തോഷത്തിലാണെന്നും എവിടെയായിരുന്നോ അവിടേക്ക് പോവുകയാണെന്നുമാണ് കത്തിലുണ്ടായിരുന്നത്. ചില ഫോണ്നമ്പറുകളും കത്തിലുണ്ടായിരുന്നു. കത്തിലുണ്ടായിരുന്ന നമ്പറില്നിന്ന് ദേവിയുടെ പിതാവിനെയാണ് പൊലീസ് ആദ്യം ബന്ധപ്പെട്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us