പത്തനംതിട്ട സ്ഥാനാര്ത്ഥികളില് സമ്പന്നന് അനില് ആന്റണി; തോമസ് ഐസക്കിന് 13 ലക്ഷത്തിന്റെ ആസ്തി

യുഡിഎഫ് സ്ഥാനാര്ത്ഥി ആന്റോ ആന്റണിക്ക് 40 ലക്ഷം രൂപയുടെ നിക്ഷേപങ്ങളും ആസ്തികളുമാണുള്ളത്.

dot image

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്ത്ഥികളില് സമ്പന്നന് എന്ഡിഎ സ്ഥാനാര്ത്ഥി അനില് ആന്റണി. യുഡിഎഫ് സ്ഥാനാര്ത്ഥി ആന്റോ ആന്റണി രണ്ടാമതും എല്ഡിഎഫ് സ്ഥാനാര്ത്ഥി ഡോ. തോമസ് ഐസക് മൂന്നാം സ്ഥാനത്തുമാണ്. നാമനിര്ദ്ദേശ പത്രികയോടൊപ്പം സമര്പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് സ്ഥാനാര്ത്ഥികളുടെ സ്വത്ത് വിവരം ഉള്ളത്.

അനില് ആന്റണിക്ക് വിദേശ ബാങ്കുകളിലടക്കം ഒരു കോടി പതിനാല് ലക്ഷത്തി അഞ്ഞൂറ്റി എഴുപത്തിയേഴ് രൂപയുടെ നിക്ഷേപമാണുള്ളത്. 50,000 രൂപയാണ് അനില് ആന്റണിയുടെ കൈവശമുള്ളത്. യുഎസ്എ യിലെ ധനകാര്യ സ്ഥാപനങ്ങളില് 5.38 ലക്ഷം രൂപയുടെ നിക്ഷേപം അനില് ആന്റണിക്കുണ്ട്. ന്യൂഡല്ഹി തിരുവനന്തപുരം എന്നിവിടങ്ങളിലെ വിവിധ ബാങ്ക് ശാഖകളിലെ നിക്ഷേപങ്ങളുടെ വിവരങ്ങളും സത്യവാങ്ങ്മൂലത്തില് വ്യക്തമാക്കിയിട്ടുണ്ട്. യുഎസിലെ സ്റ്റാന്ഫോര്ഡ് യൂണിവേഴ്സിറ്റിയില് നിന്നും മാസ്റ്റര് ഓഫ് സയന്സ് ഇന് മാനേജ്മെന്റ് സയന്സ് & എഞ്ചിനീയറിങ്ങ് ആണ് 38 കാരനായ അനില് ആന്റണിയുടെ വിദ്യാഭ്യാസ യോഗ്യത.

മുഖ്യമന്ത്രിക്കെതിരെ പോര്മുഖം തുറന്ന് മുസ്ലിം ലീഗ്

യുഡിഎഫ് സ്ഥാനാര്ത്ഥി ആന്റോ ആന്റണിക്ക് 40 ലക്ഷം രൂപയുടെ നിക്ഷേപങ്ങളും ആസ്തികളുമാണുള്ളത്. ഭാര്യയുടെ പേരില് 7,70, 330 രൂപയുടെ ആസ്തിയുണ്ട്. രണ്ട് മക്കളില് ഒരാളുടെ പേരില് 81,194 രൂപയും മറ്റൊരാളുടെ പേരില് 21,247 രൂപയുമാണ് നിക്ഷേപമായുള്ളത്. ആന്റോ ആന്റണിയുടെ കൈവശം 50,000 രൂപയും മക്കളുടെ കയ്യില് 10,000 രൂപ വീതവുമാണ് പണമായിട്ടുള്ളത്. 2016, 2019 മോഡലുകളിലുള്ള രണ്ടി ഇന്നോവ വാഹനങ്ങളും ആന്റോ ആന്റണി ഉപയോഗിക്കുന്നുണ്ട്. ഭൂമിയും കെട്ടിടങ്ങളും ഉള്പ്പെടെ 14,20,135 രൂപയുടെ ആസ്തിയും ആന്റോ ആന്റണിക്കുണ്ട്.

എല്ഡിഎഫ് സ്ഥാനാര്ത്ഥി തോമസ് ഐസക്കിന് 13,38,909 രൂപയുടെ ആസ്തിയുണ്ട്. സ്വന്തമായി വീടോ ഭൂമിയോ സ്വര്ണ്ണമോ തോമസ് ഐസക്കിനില്ല. 9,60,000 രൂപ മതിപ്പ് വിലയുള്ള 20,000 പുസ്തകങ്ങളാണ് തോമസ് ഐസക്കിനുള്ളത്

dot image
To advertise here,contact us
dot image