അബ്ദുള് നാസര് മഅദനി ആശുപത്രി വിട്ടു

ഡയാലിസിസ് തുടരാന് ഡേക്ടറുടെ നിര്ദേശം

dot image

കൊച്ചി: പിഡിപി ചെയര്മാന് അബ്ദുള് നാസര് മഅദനി ആശുപത്രി വിട്ടു. ആരോഗ്യ നിലയില് പുരോഗതിയുണ്ടായതിനെ തുടര്ന്ന് ശനിയാഴ്ചയാണ് ആശുപത്രി വിട്ടത്. ശ്വാസതടസ്സവും രക്ത സമര്ദ്ദം കൂടിയതിനെ തുടര്ന്നുമാണ് അദ്ദേഹത്തെ കൊച്ചി സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചത്. പ്രത്യേക മെഡിക്കല് സംഘത്തിന്റെ പരിചരണത്തില് കലൂരിലെ വീട്ടിലേക്കാണ് ശനിയാഴ്ച രാവിലെ മാറ്റിയത്.

കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് വെന്റിലേറ്ററിലായിരുന്നു. ആശുപത്രി വിട്ടെങ്കിലും ഡയാലിസിസ് തുടരാന് ഡോക്ടര്മാര് നിര്ദേശിച്ചിട്ടുണ്ട്. ആശുപത്രി വിട്ട മഅദനി എല്ലാവരുടെയും പിന്തുണയ്ക്കും പ്രാര്ത്ഥനയ്ക്കും നന്ദി അറിയിച്ചു.

ബംഗളൂരു സ്ഫോടനക്കേസിലെ 31ാം പ്രതിയായ മഅദനിക്ക് സുപ്രീം കോടതി ജാമ്യവ്യവസ്ഥയില് ഇളവ് അനുവദിച്ചതിനെതുടര്ന്നാണ് കഴിഞ്ഞ വര്ഷം ജൂണില് കേരളത്തിലെത്തിയത്. തുടര്ന്ന് കൊല്ലം അന്വാര്ശേരിയില് എത്തി മാതാവിനെയും പിതാവിനെയും സന്ദര്ശിച്ച ശേഷം ചികിത്സക്കായി എറണാകുളത്ത് താമസിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us