എസി മൊയ്തീൻ കള്ളപ്പണ രാജാവ്, മുഖ്യമന്ത്രി വന്നത് ചർച്ചക്ക്;പരാതിയുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

മൊയ്തീൻ നടത്തിയ ഭൂമി ഇടപാടുകൾ എല്ലാം കരുവന്നൂരിലെ കള്ളപ്പണം ഉപയോഗിച്ചാണ്

dot image

തൃശ്ശൂർ: കരുവന്നൂർ കള്ളപ്പണ കേസിൽ സിപിഐഎം ജില്ലാ സെക്രട്ടറി വെറും ബിനാമി മാത്രമാണെന്നും യഥാർത്ഥ കള്ളപ്പണ രാജാവ് എ സി മെയ്തീനാണെന്നും ആരോപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. കരുവന്നൂർ പണമാണ് രഹസ്യ അക്കൗണ്ടുകളിലുള്ളതെന്നും രഹസ്യ അക്കൗണ്ടുകളിലെ പണത്തിൻ്റെ ഉറവിടം വ്യക്തമാക്കണമെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി പിരിച്ചു വിടണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി ബിനാമി മാത്രമാണെന്നും യഥാർത്ഥ കള്ളപ്പണ രാജാവ് എ സി മൊയ്തീനാണ്. മുഖ്യമന്ത്രി സിപിഐഎം ഓഫീസിൽ എത്തിയത് കള്ളപ്പണം സംബന്ധിച്ച ചർച്ചകൾക്കാണെന്നും അദ്ദേഹം ആരോപിച്ചു. മൊയ്തീൻ നടത്തിയ ഭൂമി ഇടപാടുകൾ എല്ലാം കരുവന്നൂരിലെ കള്ളപ്പണം ഉപയോഗിച്ചാണ്. ഇപ്പോൾ കള്ളപ്പണമാണ് സുനിൽകുമാറിൻ്റെ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി രജിസ്ട്രേഷൻ റദ്ദാക്കാനും പരാതി നൽകും. അഴിക്കോടൻ മന്ദിരം കള്ളപ്പണ കേന്ദ്രമാണെന്നും അദ്ദേഹം ആരോപിച്ചു. കള്ളപ്പണ ഇടപാടിൽ പൊലീസ് സ്വമേധയാ കേസെടുക്കണമെന്നും ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

സിദ്ധാര്ത്ഥന്റെ മരണം ; സിബിഐ സംഘം വയനാട്ടിലെത്തി, നടപടിക്രമങ്ങൾ ആരംഭിച്ചു
dot image
To advertise here,contact us
dot image