കൊക്കില് ശ്വാസമുണ്ടെങ്കില് മക്കള് ബിജെപിയിലേക്ക് പോകില്ല: മറിയാമ്മ ഉമ്മന്

പത്തനംതിട്ട ഉള്ളന്നൂരില് യുഡിഎഫ് സ്ഥാനാര്ത്ഥി ആന്റോ ആന്റണിയുടെ പ്രചരണത്തിനായാണ് മറിയാമ്മ ഉമ്മന് എത്തിയത്

dot image

പത്തനംതിട്ട: തന്റെ മക്കള്ക്ക് കൊക്കില് ശ്വാസമുണ്ടെങ്കില് ബിജെപിയിലേക്ക് പോകില്ലെന്ന് മറിയാമ്മ ഉമ്മന്. മക്കള് ബിജെപിയിലേക്ക് പോകുമെന്ന കുപ്രചരണം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് താന് ഇത്തവണ യുഡിഎഫ് സ്ഥാനാര്ത്ഥികള്ക്കായി പ്രചരണത്തിനിറങ്ങുന്നത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും ഇന്ഡ്യാ മുന്നണി അധികാരത്തില് വരണമെന്നും മറിയാമ്മ ഉമ്മന് വ്യക്തമാക്കി.

പത്തനംതിട്ട ഉള്ളന്നൂരില് യുഡിഎഫ് സ്ഥാനാര്ത്ഥി ആന്റോ ആന്റണിയുടെ പ്രചരണത്തിനായാണ് മറിയാമ്മ ഉമ്മന് എത്തിയത്. നേതാക്കളും പ്രവര്ത്തകരും ഊഷ്മളമായ സ്വീകരണം മറിയാമ്മ ഉമ്മന് നല്കി. മക്കള് ബിജെപിയിലേക്ക് പോകുമെന്ന് അസത്യ പ്രചരണം നടക്കുന്നു. അങ്ങനെയല്ല എന്ന് കാണിക്കാന് വേണ്ടി മാത്രമാണ് താന് പ്രചരണത്തിനിറങ്ങുന്നത് എന്ന് മറിയാമ്മ ഉമ്മന് പറഞ്ഞു.

ഉമ്മന് ചാണ്ടി മരിച്ച ദിവസത്തേപ്പോലെ വിഷമം ഈ തിരഞ്ഞെടുപ്പ് കാലത്ത് തനിയ്ക്കുണ്ട്. ഈ തിരഞ്ഞെടുപ്പ് ഒരു യുദ്ധമാണ്. ജനാധിപത്യം വേണോ ഏകാധിപത്യം വേണോ എന്ന് തീരുമാനിക്കാനുളള തിരഞ്ഞെടുപ്പ്. അനില് ആന്റണി തനിക്ക് മകനേപ്പോലെയാണെന്നും പക്ഷേ അനില് ആന്റണി വിശ്വസിക്കുന്ന ബിജെപി പ്രസ്ഥാനത്തെ തനിക്കിഷ്ടമല്ലെന്നും മറിയാമ്മ ഉമ്മന് വ്യക്തമാക്കി യുഡിഎഫ് സ്ഥാനാര്ത്ഥി ആന്റോ ആന്റണി ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില് മറ്റ് നേതാക്കള് തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us