മുവാറ്റുപ്പുഴ: താൻ നിരപരാധിയാണെന്നും തന്നെ കുടുക്കിയതാണെന്നും തെളിവെടുപ്പിനിടെ മാധ്യമങ്ങളോട് പ്രതികരിച്ച് മൂവാറ്റുപുഴ ആള്ക്കൂട്ട കൊലപാതക കേസിലെ പ്രതി. ഞാൻ ഇതിൽ പങ്കാളിയല്ല എന്നെ ഇതിൽ കുടുക്കിയതാണ്. ഏത് കോടതിയിലും തുറന്ന് സമ്മതിക്കാൻ തയ്യാറാണെന്നും പ്രതി തെളിവെടുപ്പിനിടെ പറഞ്ഞു.
'സിപിഐയുടെ ലോക്കല് അസിസ്റ്റന്റ് സെക്രട്ടറിയാണ് ഞാൻ. ഈ ചുറ്റുവട്ടതെല്ലാം അന്വേഷിച്ച് നോക്കിക്കോള്ളൂ. എന്നെ ഇതിൽ പെടുത്തിയതാണെന്ന് അവർക്കെല്ലാം അറിയാം. അന്വേഷണം നടക്കട്ടെ ഏത് കോടതിയിൽ വേണമെങ്കിലും എൻ്റെ നിരപരാധിത്വം തുറന്ന് പറയും. നിരപരാധിത്വം എന്നിക്ക് തെളിയിക്കണം ഇല്ലെങ്കിൽ ഞാനും എൻ്റെ കുടുംബവും ഈ ലോകത്ത് ഉണ്ടാകില്ല' - തെളിവെടുപ്പിനിടെ പ്രതി മാധ്യമങ്ങളോട് പറഞ്ഞു.
'എൻ്റെ മകൻ്റെ കല്യാണം നടക്കാനിരിക്കുകയാണ്. അതുകൊണ്ട് ഞാൻ ഇത്തരത്തിൽ ഒരു തെറ്റിലേക്ക് പോകില്ല. എന്നെ ഇവർ കുടുക്കിയതാണെന്നും പ്രതി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇവിടെ വന്നു എന്നത് സത്യമാണ് പക്ഷേ ഞാൻ വന്നപ്പോഴേക്ക് അയാളെ കൊലപ്പെടുത്തിയിരുന്നു. ഇതിൻ്റെയെല്ലാം വീഡിയോ എൻ്റെ ഫോണിൽ ഉണ്ട് നിങ്ങൾ അത് നോക്കിക്കോള്ളൂ' എന്നും പ്രതി പറഞ്ഞു.
ആറാം വയസിൽ ഭിക്ഷാടകരുടെ പിടിയിൽ, രക്ഷപ്പെട്ട് കേരളത്തിൽ, പൂനത്തിന് യുപിയിലെ കുടുംബം തിരിച്ചുകിട്ടി