പിണറായി സർക്കാർ അഴിമതിയിൽ മുങ്ങി; എൽഡിഎഫും യുഡിഎഫും ഒരു നാണയത്തിൻ്റെ ഇരുവശങ്ങൾ: ജെ പി നദ്ദ

'എൽഡിഎഫും യുഡിഎഫും ഒരു നാണയത്തിൻ്റെ ഇരുവശങ്ങളാണ്'

dot image

കോഴിക്കോട്: പിണറായി സർക്കാർ അഴിമതിയിൽ മുങ്ങിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. റോഡ് ഷോയിലെ ജനപങ്കാളിത്തം ആത്മവിശ്വാസം നൽകുന്നുവെന്നും രാജ്യപുരോഗതിയിൽ കേരളവും ഭാഗമാകണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. മോദിയുടെ വികസന പ്രവർത്തനങ്ങൾക്ക് കരുത്ത് പകരണം. ഇന്ത്യ ലോകത്തെ വലിയ ശക്തിയായി വളരുകയാണ്. എം ടി രമേശ് ഉൾപ്പെടെയുള്ള എൻഡിഎ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

എൽഡിഎഫും യുഡിഎഫും ഒരു നാണയത്തിൻ്റെ ഇരുവശങ്ങളാണ്. അഴിമതിക്കാരാണ്. പിണറായി സർക്കാർ അഴിമതിയിൽ മുങ്ങി. സ്വർണക്കടത്ത് കേസ് ഓർമയില്ലേ. ഇവിടെ ഡെമോക്രസി അല്ല, ലൂട്ടോക്രസിയാണ്. സിഎംആർഎൽ കേസ് ഓർമയില്ലേയെന്നു ചോദിച്ച അദ്ദേഹം ഇവിടെ എൽഡിഎഫും യുഡിഎഫും ഏറ്റുമുട്ടുകയാണെന്നും എന്നാൽ ഡൽഹിയിൽ ഇരുകൂട്ടരും ഒരുമിച്ചാണെന്നും ആരോപിച്ചു. ഇത് ഹിപ്പോക്രസിയാണെന്നും നദ്ദ വിമർശിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us