'ഫ്രോഡ് പാശ്ചാത്തലം ഉള്ളവരെ സര്ക്കാര് പ്രോസിക്യൂട്ടറാക്കി'; റിയാസ് മൗലവി വധക്കേസില് കെ എം ഷാജി

തിരഞ്ഞെടുപ്പ് ആയതിനാലാണ് സര്ക്കാര് അപ്പീലിന് പോയത്

dot image

കോഴിക്കോട്: റിയാസ് മൗലവി വധക്കേസില് നടക്കുന്നത് രാഷ്ട്രീയമാണെന്ന് മുസ്ലീംലീഗ് നേതാവ് കെ എം ഷാജി. കേസില് ഫ്രോഡ് പാശ്ചാത്തലം ഉള്ളവരെ സര്ക്കാര് പ്രോസിക്യൂട്ടറാക്കി. അതിനാല് പ്രോസിക്യൂഷന് ദുര്ബലമായിരുന്നു. റിയാസ് മൗലവി വധക്കേിലെ പ്രോസിക്യൂട്ടര്ക്ക് എതിരെ കോഴിക്കോട് ബാലുശ്ശേരി പൊലീസ് സ്റ്റേഷനില് ചീറ്റിങ്ങ് കേസുണ്ട്. ഹൈക്കോടതിയിലും കേസ് നിലവിലുണ്ട്. കേസില് ഇതുവരെ നടന്നത് നാടകമാണ്. പ്രോസിക്യൂട്ടര് പ്രതിപക്ഷ നേതാവിനെതിരെ നാടകീയമായി പ്രതികരിക്കുന്നു. ആരോപണ വിധേയനെ സര്ക്കാര് പ്രോസിക്യൂട്ടര് ആക്കുകയാണ്.

തെരഞ്ഞെടുപ്പ് കാലമായത് കൊണ്ടാണ് സര്ക്കാര് അപ്പീല് പോകുന്നതെന്നും ഷാജി ആരോപിച്ചു. പാര്ട്ടി നേതാക്കളുടെ മക്കള് ബോംബ് ഉണ്ടാക്കാന് പോകുന്നില്ല. അവര് പണം ഉണ്ടാക്കാനേ പോകുന്നുള്ളൂ. ബോംബ് പൊട്ടി കൈപ്പത്തി പോയവനെ പാര്ട്ടിക്ക് വേണ്ട.

തിരഞ്ഞെടുപ്പില് സിപിഐഎമ്മിന് ഏറ്റവും നല്ല ചിഹ്നം ബോംബാണ്. ചിഹ്നം എലിപ്പെട്ടിയാകും എന്ന് എ കെ ബാലന് ഭയക്കേണ്ട. മുഖ്യമന്ത്രി ക്രിമിനല് പാശ്ചാത്തലമുള്ളയാളാണ്. പാനൂരിലെ ബോംബ് സ്ഫോടനം ഭയപ്പെടുത്താന് ഉള്ള നീക്കമാണെന്നും ഷാജി ആരോപിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us