കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണവുമായി റിയാസ് മൗലവി കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി ഷാജിത്ത്. നേരത്തെ, പോക്സോ കേസിലെ ഇരയുടെ കയ്യിൽ നിന്ന് പണം വാങ്ങിയെന്ന് ടി ഷാജിത്തിനെതിരെ കെ എം ഷാജി ആരോപണം ഉന്നയിച്ചുന്നു. ആരോപണം തെളിയിക്കാൻ കെ എം ഷാജിയെ ഷാജിത്ത് വെല്ലുവിളിച്ചു.
ഇരയുടെ കയ്യിൽ നിന്ന് പണം വാങ്ങിയത് തെളിയിച്ചാൽ അഭിഭാഷകവൃത്തി അവസാനിപ്പിക്കും. ഏത് പോക്സോ കേസ് എന്ന് കെഎം ഷാജി തെളിയിക്കണം. റിയാസ് മൗലവി കേസ് സൗജന്യമായാണ് കൈകാര്യം ചെയ്യുന്നത്. കെ എം ഷാജി ആരോപണം തെളിയിച്ചാൽ നാളെത്തന്നെ റിയാസ് മൗലവി കേസിൻ്റെ വക്കാലത്ത് ഒഴിയും. പ്രതിപക്ഷ നേതാവുമായി തനിക്ക് ഒരു വിരോധവുമില്ല . കെ എം ഷാജിക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും മാനനഷ്ടക്കേസ് കൊടുക്കുമെന്നും ഷാജിത്ത് പറഞ്ഞു.
റിയാസ് മൗലവി വധക്കേസില് ഹൈക്കോടതിയില് അപ്പീല് നല്കുമെന്ന് ഭാര്യ സൈദ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ആര്എസ്എസ് പ്രവര്ത്തകരെ വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെയാണ് അപ്പീല്. പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഹൈക്കോടതിയില് പൂര്ണ വിശ്വാസമെന്നും സൈദ പറഞ്ഞു. കേസില് സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ടി ഷാജിത്ത് മുഖാന്തരമാണ് അപ്പീല് നല്കുക.
റിയാസ് മൗലവി വധക്കേസ്; ഹൈക്കോടതിയില് അപ്പീല് നല്കുമെന്ന് ഭാര്യ സൈദ