
കണ്ണൂർ: തിരഞ്ഞെടുപ്പിന് മുൻപ് ഉണ്ടായ ഭയാനകമായ സംഭവമാണ് പാനൂർ ബോംബ് സ്ഫോടനമെന്ന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷണം വേണമെന്നും എ പി അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും പ്രസ്താവന തെറ്റാന്നെന്ന് തെളിയിക്കുന്നതാണ് പ്രദേശിക നേതാക്കൾ ബോംബ് നിർമ്മിച്ചവരുടെ വീട് സന്ദർശിച്ചത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വടക്കൻ മലബാറിലെ സിപിഐഎം ക്രിമിനൽ സംഘങ്ങൾ വലിയ രീതിയിൽ വർധിച്ചു വരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്ഫോടനത്തിൽ എൻഐഎ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫിനും എൽഡിഎഫിനും എസ്ഡിപിഐയോട് മൃദുസമീപനമാണെന്നും എസ്ഡിപിഐയുടെ വോട്ട് വേണ്ട എന്നല്ല 'വേണ്ടണം' എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് രാജ്യവിരുദ്ധ പാർട്ടി, രാഹുൽ ഗാന്ധി ലോകം മുഴുവൻ നടന്ന് ഇന്ത്യയെ അവഹേളിക്കുന്നു: അനിൽ ആൻ്റണി