'പൊളിറ്റിക്കല് ക്യാപ്റ്റനാണ് പുറത്തുവന്നത്, യുഡിഎഫിന്റെ പതനം'; സജിയെ പുകഴ്ത്തി ജോസ് കെ മാണി

'സജി മാത്രമല്ല നിരവധി നേതാക്കള് ആശങ്കയിലാണ്. ജോസഫ് വിഭാഗത്തിനു വേണ്ടി ഏറ്റവും കൂടുതല് ത്യാഗം ചെയ്ത ആളാണ് സജി'

dot image

കോട്ടയം: യുഡിഎഫ് കോട്ടയം ജില്ലാ ചെയര്മാന് സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണി. സജി മഞ്ഞക്കടമ്പില് മികച്ച സംഘാടകന് എന്ന് ജോസ് കെ മാണി പറഞ്ഞു. പൊളിറ്റിക്കല് ക്യാപ്റ്റനാണ് പുറത്ത് വന്നത്. യുഡിഎഫിന്റെ പതനമാണ് ഇത് സൂചിപ്പിക്കുന്നത്. ജില്ലയിലെ പാര്ട്ടിയുടെ ഒന്നാമനാണ് രാജിവെച്ചത്. അതൊരു ചെറിയ കാര്യമായി കാണാന് കഴിയില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.

പാര്ട്ടിയിലെ വിശ്വാസമാണ് സജിക്ക് നഷ്ടമായത്. സജി മാത്രമല്ല നിരവധി നേതാക്കള് ആശങ്കയിലാണ്. ജോസഫ് വിഭാഗത്തിനു വേണ്ടി ഏറ്റവും കൂടുതല് ത്യാഗം ചെയ്ത ആളാണ് സജി. ആ പാര്ട്ടിയുടെ ആഭ്യന്തര പ്രശ്നത്തിലേക്ക് കൂടുതല് ഇടപെടുന്നില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.

സജി മഞ്ഞക്കടമ്പിലിന്റെ കേരള കോണ്ഗ്രസ് എം പ്രവേശം നിഷേധിക്കാതെയായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. തുടര് തീരുമാനം എടുക്കേണ്ടത് സജിയാണ്. എവിടേക്ക് പോകണം എന്ന് തീരുമാനിക്കേണ്ടത് ആദ്ദേഹമാണ്. പിന്നീടാണ് കേരള കോണ്ഗ്രസ് അക്കാര്യങ്ങള് ചര്ച്ച ചെയ്യേണ്ടത്. ജോസഫ് വിഭാഗം യുഡിഎഫിനെ തകര്ച്ചയിലേക്ക് എത്തിക്കുകയാണ്. കേരള സംസ്ഥാനത്താകെ ഇത് യുഡിഎഫിന്റെ തകര്ച്ചയ്ക്ക് കാരണമാകും. മോന്സ് ജോസഫ് കേരള കോണ്ഗ്രസ് എമ്മിനെ കുറ്റപ്പെടുത്തിയത് എസ്കേപ്പിസമാണെന്നും ജോസ് കെ മാണി വിമര്ശിച്ചു.

പി ജെ ജോസഫ് ഇടപെടും; സജി മഞ്ഞകടമ്പിലിനെ അനുനയിപ്പിക്കാന് നീക്കം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us